നസ്മ അഖ്തര്‍, തസ്‌ലീമ ഖാതൂന്‍, മൊയ്‌ന ഖാതൂന്‍

രേഖകളില്ലാതെ ജോലി ചെയ്ത മൂന്ന് ബംഗ്ലാദേശ് യുവതികള്‍ കൂടി പിടിയില്‍

കണ്ണൂര്‍: നിയമാനുസൃത രേഖകളില്ലാതെ കണ്ണൂരിലെത്തിയ മൂന്ന് ബംഗ്ലാദേശ് യുവതികള്‍ കൂടി പിടിയില്‍. ബംഗ്ലാദേശ് ജെമല്‍പൂര്‍ സരീഷ്ബാരിയിലെ നസ്മ അഖ്തര്‍ (40), ഖുല്‍ന ഭഗളിയിലെ തസ്‌ലീമ ഖാതൂന്‍ (25), ഖുല്‍ന പൈഗച്ചയിലെ മൊയ്‌ന ഖാതൂന്‍ (29) എന്നിവരെയാണ് എ.സി.പി എം.പി. ആസാദിന്റെ നിര്‍ദേശപ്രകാരം ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ ടി. അഖിൽ അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍ സാധുബീഡി കമ്പനി റോഡിന് സമീപത്തെ ഫര്‍സീന്‍ ക്വാര്‍ട്ടേഴ്‌സില്‍ വിദേശ വനിതകള്‍ മതിയായ രേഖകളില്ലാതെ താമസിച്ച് ജോലി ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം പരിശോധനക്കെത്തിയത്. ഇവര്‍ പാസ്‌പോര്‍ട്ട്, വിസ ഉള്‍പ്പെടെയുള്ള യാത്ര രേഖകളോ നിയമാനുസൃത അനുമതിയോ ഇല്ലാതെയാണ് ഇന്ത്യയിലെത്തിയത്.

കഴിഞ്ഞ ദിവസം ബംഗ്ലാദേശ് ഫരീദ്പൂര്‍ അബ്ദുള്ളബാദ് സ്വദേശിനി സലിനഖാനയെയും (29) ടൗണ്‍ പൊലീസ് പിടികൂടിയിരുന്നു. രേഖകളില്ലാതെ കണ്ണൂരിലെ സ്പായില്‍ ജോലി ചെയ്തുവരികയായിരുന്നു ഇവര്‍. മൂവരെയും കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Three Bangladeshi Women Arrested for Illegal Work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.