കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടനത്തിന് സംസ്ഥാനത്തുനിന്ന് ഇതുവരെ മക്കയിലെത്തിയത് 6,666 പേര്. പ്രധാന പുറപ്പെടല്‍ കേന്ദ്രമായ കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് 3,624 പേരും കണ്ണൂരില്‍നിന്ന് 1,160 പേരും കൊച്ചിയില്‍നിന്ന് 1,882 പേരുമാണ് പുറപ്പെട്ടത്. തീര്‍ഥാടകരെ കൊണ്ടുപോകാന്‍ 38 വിമാനങ്ങള്‍ സര്‍വിസ് നടത്തി. കരിപ്പൂരില്‍നിന്ന് 25, കണ്ണൂരില്‍നിന്ന് എട്ട്, കൊച്ചിയില്‍നിന്ന് അഞ്ച് എന്നിങ്ങനെയാണ് വിമാന സര്‍വിസുകളുടെ എണ്ണം. ഹജ്ജ് തീര്‍ഥാടകര്‍ക്കായി മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങള്‍ ഒരുക്കി എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്ന് അധിക വിമാനങ്ങള്‍ ഉൾപ്പെടെ യഥാക്രമം 24, ആറ് വീതം സര്‍വിസുകളാണ് അവശേഷിക്കുന്നത്. കൊച്ചിയില്‍ നിന്നുള്ള അവസാനത്തെ ചാര്‍ട്ടേഡ് വിമാനം ജൂൺ 21ന് സര്‍വിസ് നടത്തും. ശേഷിക്കുന്ന ഏതാനും തീർഥാടകരെ ജൂണ്‍ 22നുള്ള സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ സാധാരണ സർവിസില്‍ കൊണ്ടുപോകും. കരിപ്പൂരില്‍നിന്ന് വ്യാഴാഴ്ച രണ്ട് വിമാനങ്ങള്‍ സര്‍വിസ് നടത്തും. രാവിലെ 9.15ന് പുറപ്പെടുന്ന വിമാനത്തില്‍ 71 പുരുഷന്മാരും 74 സ്ത്രീകളും വൈകുന്നേരം 6.05ന് പുറപ്പെടുന്ന വിമാനത്തില്‍ 73 പുരുഷന്മാരും 72 സ്ത്രീകളുമാണ് പുറപ്പെടുക. വെള്ളിയാഴ്ചയും ശനിയാഴ്ചയും മൂന്ന് വീതം വിമാനങ്ങളും സര്‍വിസ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.