മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈവർഷം ഹജ്ജിന് കേരളത്തിൽനിന്ന് പുറപ്പെട ുന്നത് 13,472 പേർ. ഇതിൽ 10,732 പേർ കോഴിക്കോട് വിമാനത്താവളം വഴിയും 2,740 പേർ കൊച്ചി വിമാനത്താവ ളം വഴിയുമാണെന്ന് ഹജ്ജ് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതി ൽ 60 ശതമാനവും സ്ത്രീകളാണ് -8,026 േപർ. 5,446 പുരുഷൻമാരും പുറപ്പെടും. 19 പേർ കുട്ടികളാണ്.
മല പ്പുറം ജില്ലയിൽനിന്നാണ് കൂടുതൽ തീർഥാടകർ -3,830 പേർ. 3,457 പേരുള്ള കോഴിക്കോടാണ് രണ്ടാമ ത്. അവസരം ലഭിച്ചവരിൽ 1,199 പേർ 70 വയസ്സിന് മുകളിലുള്ള വിഭാഗത്തിലും 2,011 പേർ 45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തിലുമാണ്.
ഹജ്ജ് ക്യാമ്പിനോടനുബന്ധിച്ച് സെൽ പ്രവർത്തനം വെള്ളിയാഴ്ചയാണ് ആരംഭിക്കുക. പ്രവർത്തനം വിലയിരുത്താൻ മലപ്പുറം ജില്ല കലക്ടർ ജാഫർ മലിക് നിർദേശിച്ചതിെൻറ അടിസ്ഥാനത്തിൽ വ്യാഴാഴ്ച വൈകീട്ട് 3.30ന് ക്യാമ്പ് റിഹേഴ്സൽ നടത്തും. ശനിയാഴ്ച മുതലാണ് ക്യാമ്പ് പ്രവർത്തനം ആരംഭിക്കുക. കരിപ്പൂരിലെ ഹജ്ജ് ഹൗസിൽ ഒരേസമയം 700 പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. പുറത്ത് 15,000ത്തിലധികം പേരെ ഉൾക്കൊള്ളുന്ന പന്തൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ക്യാമ്പിെൻറയും വനിത ബ്ലോക്കിെൻറയും ശിലാസ്ഥാപനം ശനിയാഴ്ച വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
5.25 കോടി രൂപ ചെലവിൽ മൂന്ന് നിലയിലാണ് വനിതകൾക്കായി പുതിയ കെട്ടിടം ഒരുങ്ങുന്നത്. ഞായറാഴ്ച ഉച്ചക്ക് 2.25നാണ് കരിപ്പൂരിൽനിന്നുള്ള ആദ്യ ഹജ്ജ്വിമാനം. 300 തീർഥാടകർ വീതമുള്ള സൗദി എയർലൈൻസിെൻറ 36 സർവിസുകളാണ് കരിപ്പൂരിൽ നിന്നുണ്ടാവുക. നെടുമ്പാശ്ശേരി ക്യാമ്പിെൻറ ഉദ്ഘാടനം ജൂലൈ 13ന് ൈവകീട്ട് അഞ്ചിന് മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. 14ന് ഉച്ചക്ക് 2.10നാണ് അവിടെ നിന്നുള്ള ആദ്യവിമാനം. 340 തീർഥാടകരുള്ള എട്ട് സർവിസുകളാണ് നെടുമ്പാശ്ശേരിയിൽനിന്ന് എയർഇന്ത്യ നടത്തുക.
വാർത്തസമ്മേളനത്തിൽ ഹജ്ജ് എക്സിക്യൂട്ടിവ് ഓഫിസറും മലപ്പുറം കലക്ടറുമായ ജാഫർ മലിക്, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, അംഗങ്ങളായ പി. അബ്ദുറഹ്മാൻ, മുസ്ലിയാർ സജീർ, അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.