കരിപ്പൂർ: ഈ വർഷത്തെ ഹജ്ജിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ചവരിൽ കാത്തി രിപ്പ് പട്ടികയിൽ ഉൾപ്പെട്ട 207 പേർക്ക് കൂടി അവസരം. പട്ടികയിൽ ഉൾപ്പെട്ട 2403 മുതൽ 2609 വരെയുള്ളവർക്കാണ് പുതുതായി അവസരം ലഭിച്ചത്.
തെരഞ്ഞെടുക്കപ്പെട്ടവർ അതത് അപേക്ഷകരുടെ താമസ കാറ്റഗറി, എംബാർക്കേഷൻ പോയൻറ് പ്രകാരമുള്ള മൊത്തം തുക എന്നിവ എസ്.ബി.ഐ/ യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിർദിഷ്ട ചലാനിൽ അടക്കണം. പണമടച്ച ഒറിജിനൽ രശീതി, മെഡിക്കൽ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂൺ ഏഴിന് മുമ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് ഹജ്ജ് െട്രയിനർമാരുമായി ബന്ധപ്പെടാമെന്ന് അസി. സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.