കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ചവരിൽ 9329 പേ രും എംബാർക്കേഷൻ പോയൻറായി തെരഞ്ഞെടുത്തത് കോഴിക്കോട് വിമാനത്താവളം. 2143 േപരാണ് കൊച്ചി വിമാനത്താവളത്തിൽനിന്ന് യാത്ര തിരിക്കുക. ഇക്കുറി കേരളത്തിൽനിന്ന് 11,472 പേർ ക്കാണ് അവസരം ലഭിച്ചത്. 43,115 പേരാണ് അപേക്ഷ നൽകിയിരുന്നത്. ഇതിൽ 34,854 പേർ കരിപ്പൂരും 8261 പേർ നെടുമ്പാശ്ശേരിയുമായിരുന്നു ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി രേഖപ്പെടുത്തിയത്.
ജൂലൈ നാലിന് കൊച്ചിയിൽനിന്നാണ് കേരളത്തിൽനിന്നുള്ള ആദ്യവിമാനം. ജൂലൈ 21 മുതലാണ് കരിപ്പൂരിൽനിന്നുള്ള ഹജ്ജ് സർവിസുകൾ. ലക്ഷദ്വീപ് തീർഥാടകരും കൊച്ചിയിൽനിന്നായിരിക്കും പുറപ്പെടുക. ആദ്യ സർവിസ് കരിപ്പൂരിലേക്ക് മാറ്റണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യെപ്പട്ടിട്ടുണ്ട്. സ്ത്രീകൾക്കാണ് ഇത്തവണയും കൂടുതൽ അവസരം ലഭിച്ചത്-6959 പേർ. 4513 പുരുഷന്മാരും 12 കുട്ടികളും അവസരം ലഭിച്ചവരിൽ ഉൾപ്പെടും. ജില്ല അടിസ്ഥാനത്തിൽ മലപ്പുറമാണ് ഇക്കുറിയും മുന്നിൽ. ഇവിടെനിന്ന് 3252 പേർക്കാണ് അവസരം ലഭിച്ചത്.
രണ്ടാമത് കോഴിക്കോടും (2917) മൂന്നാമത് കണ്ണൂരുമാണ് (1558). കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽനിന്നാണ് അവസരം ലഭിച്ചവരിൽ 9778 പേരും. മറ്റ് ഏഴ് ജില്ലകളിൽനിന്ന് 1694 പേരെയാണ് തെരഞ്ഞെടുത്തത്. മറ്റു ജില്ലകളിൽനിന്ന് അവസരം ലഭിച്ചവർ: തിരുവനന്തപുരം-271, കൊല്ലം-253, പത്തനംതിട്ട-54, ആലപ്പുഴ-169, കോട്ടയം-133, ഇടുക്കി-85, എറണാകുളം-729, തൃശൂർ-301, പാലക്കാട്-542, വയനാട്-297, കാസർകോട്-911.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.