കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2018ലെ ഹജ്ജ് കർമത്തിനുള്ള അപേക്ഷ സ്വീകരിക്കൽ വ്യാഴാഴ്ച അവസാനിക്കും. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അപേക്ഷകരുടെ എണ്ണത്തിൽ വൻ കുറവാണ് വന്നത്. ശനിയാഴ്ച വരെ മുപ്പതിനായിരത്തോളം അപേക്ഷകൾ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം 95,000ത്തോളം അപേക്ഷകളാണ് ലഭിച്ചത്.
പുതിയ ഹജ്ജ് നയപ്രകാരം അഞ്ചാം വർഷ അേപക്ഷകരെ ഒഴിവാക്കിയതാണ് ഇത്തവണ അപേക്ഷ കുറയുന്നതിനുള്ള പ്രധാന കാരണം. വിഷയത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിക്കുകയും ഹരജി ഫയലിൽ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒാൺൈലൻ മുഖേനയും അപേക്ഷഫോറം ഉപയോഗിച്ചും അപേക്ഷകൾ സമർപ്പിക്കാം. ഇത്തവണ ഒരു മാസം നേരത്തേയാണ് അപേക്ഷ സ്വീകരിക്കുന്നതടക്കമുള്ള നടപടികൾ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.