പള്ളിപ്പുറത്ത് ഗുഡ്സ് ട്രെയിൻ പാളം തെറ്റി

തൃത്താല: പട്ടാമ്പിക്കും കുറ്റിപ്പുറത്തിനുമിടയിൽ പള്ളിപ്പുറത്ത് ചരക്കു ട്രെയിൻ പാളം തെറ്റി. മംഗലാപുരത്ത് നിന്ന് പാലക്കാടേക്ക് വരുകയായിരുന്ന ഗുഡ്‌സ് ട്രെയിനാണ് പാളം തെറ്റിയത്. ഞായറാഴ്ച രാവിലെ 10മണിയോടെയാണ് സംഭവം.

പള്ളിപ്പുറം റെയിൽവേ സ്റ്റേഷനിലെ കുറ്റിപ്പുറം ഭാഗത്ത് നിന്ന് വരുമ്പോഴുള്ള സിഗ്നലിനോട് ചേർന്നാണ് അപകടം. ഇതിനെ തുടര്‍ന്ന് ഇതുവഴിയുള്ള നാലോളം വണ്ടികൾ പിടിച്ചിട്ടു. ഷൊർണൂരിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പാളം തെറ്റിയ ബോഗി തിരിച്ചുകയറ്റി.

ട്രെയിനിന്റെ പ്രശ്നം പരിഹരിച്ച് സമീപത്തെ ഒഴിഞ്ഞ ട്രാക്കിലേക്ക് മാറ്റിയിട്ടുണ്ട്. റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയ ശേഷമേ ഈ ട്രെയിനിന്റെ സർവീസ് ആരംഭിക്കൂ. പാളത്തിലെ നിർത്തിയിട്ട സർവീസുകൾ ഉടൻ പുനരാരംഭിക്കും. 

Tags:    
News Summary - Goods train derails in Pallipuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.