Posted On
date_range Updated On
date_range പട്ടാമ്പിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ട്രെയിനുകൾ വൈകിയോടുന്നു
പാലക്കാട്: പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്സ് ട്രെയിൻ പാളം തെറ്റി. മംഗലാപുരത്ത് നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന ഗുഡ്സ് ട്രെയിൻ ആണ് പാളം തെറ്റിയത്. രാവിലെ 11.30 ഓടെയായിരുന്നു അപകടം.
തുടർന്ന് നാല് ട്രൈനുകൾ പിടിച്ചിട്ടു. ഒരു മണിക്കൂറിന് ശേഷമാണ് പാളം തെറ്റിയ ബോഗി തിരിച്ചുകയറ്റിയത്. ഷൊർണൂരിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. ഈ ട്രാക്കിലെ നിർത്തിയിട്ട സർവിസുകൾ ഉടൻ പുനരാരംഭിക്കും എന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.