കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർ യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തണമെന്ന് ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അറിയിച്ചു. ഹജ്ജ് കമ്മിറ്റി യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിലെ സിയാൽ അക്കാദമിയിലാണ് ക്യാമ്പ്. ജൂലൈ 31ന് ൈവകീട്ടാണ് ക്യാമ്പിെൻറ പ്രവർത്തനം ആരംഭിക്കുക. ആഗസ്റ്റ് ഒന്നിന് പുലർച്ചയാണ് ആദ്യവിമാനം.
തീർഥാടകർക്കുള്ള മറ്റ് നിർദേശങ്ങൾ:
•നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടെർമിനലിലാണ് ഹാജിമാർ എത്തേണ്ടത്.
•ഇവിടെ രണ്ട് ലേഗജുകളും കൈമാറി ടോക്കൺ ൈകപ്പറ്റിയ ശേഷം ഹജ്ജ് കമ്മിറ്റിയുടെ വാഹനത്തിൽ ക്യാമ്പിലെത്തിക്കും. കാലതാമസം ഒഴിവാക്കാൻ വിമാനത്താവളത്തിലെത്തുേമ്പാൾതന്നെ പാസ്പോർട്ട് ഇമിഗ്രേഷന്‍ കൈമാറി പരിശോധന പൂർത്തിയാക്കി നേരത്തേതന്നെ തീർഥാടകർക്ക് തിരിച്ചുനൽകും.
•യാത്രയാക്കാനെത്തുന്നവർ ഹാജിമാരെ ടെർമിനലിൽ ഇറക്കിയ ശേഷം മടങ്ങിപ്പോകണം. താമസിക്കേണ്ടവരുണ്ടെങ്കിൽ സ്വന്തം നിലയിൽ സൗകര്യം കണ്ടെത്തണം. കൂടെ വരുന്നവരെ ക്യാമ്പിൽ പ്രവേശിപ്പിക്കില്ല.
•ക്യാമ്പിൽ രണ്ട് നിലകളിലായി 850 പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. ഒരേസമയം ആയിരം പേർക്ക് നമസ്കരിക്കാനും ഇഹ്റാം കെട്ടാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
•തീർഥാടകരെ സഹായിക്കാൻ സ്ത്രീകൾ ഉൾപ്പെടെ 200 ഒാളം വളൻറിയർമാരാണ് ഇക്കുറിയുള്ളത്.
•വടക്കൻ ജില്ലകളിേലക്കുള്ളവർക്ക് എത്താൻ കെ.എസ്.ആർ.ടി.സിയുടെ ലോേഫ്ലാർ ബസുകൾ സർവിസ് നടത്തും. എല്ലാ ട്രെയിനുകൾക്കും ആലുവയിൽ സ്റ്റോപ്പും അനുവദിക്കും.
•ആഗസ്റ്റ് ഒന്ന് മുതൽ 15 വരെ മൊത്തം 29 സർവിസുകളാണ് ഇക്കുറിയുണ്ടാകുക. സൗദി എയർലൈൻസിെൻറ 410 പേർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് ഉപേയാഗിക്കുക. നാല് വിമാനങ്ങളുള്ള ദിവസം തിരക്ക് ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിക്കും. സെപ്റ്റംബർ 12 മുതൽ 25 വരെയുള്ള തീയതികളിലാണ് മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്.
•ഇക്കുറി കരിപ്പൂർ ഹജ്ജ് ഹൗസിൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും. ഹജ്ജ് സെൽ ഉദ്യോഗസ്ഥരായിരിക്കും ഡെസ്കിൽ പ്രവർത്തിക്കുക. രോഗികളായതും മറ്റുമുള്ള തീർഥാടകരുടെ വിവരങ്ങൾ സൗദിയിലെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ഹെൽപ് ഡെസ്കിന് കൈമാറും.
•സൗദിയിൽ ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിൽ സേവനം ചെയ്യാൻ പ്രത്യേക കമ്മിറ്റികൾ ഏർപ്പെടുത്തിയിട്ടുണ്ട്. മിനയിൽ വഴിതെറ്റുന്നവരെ കണ്ടെത്താനും ക്യാമ്പിലെത്തിക്കാനും വളൻറിയർമാരെ ഉപേയാഗപ്പെടുത്തും.
•ഗ്രീൻ കാറ്റഗറിയിലുള്ളവർക്ക് ഭക്ഷണം വിതരണം െചയ്യാൻ സൗകര്യം ഒരുക്കും.
സബ്കമ്മറ്റികള്‍: അഹമ്മദ് മൂപ്പന് (ഭക്ഷണം), എ.കെ. അബ്ദുറഹ്മാൻ (വളൻറിയർ), ഷരീഫ് മണിയാട്ടുകുടി (ഗതാഗതം), ഡോ. ഇ.കെ. അഹമ്മദ് കുട്ടി (അക്കമഡേഷൻ), എസ്. നാസറുദ്ദീന്‍ (രജിസ്ട്രേഷന്), പ്രഫ. എ.കെ. അബ്ദുൽ ഹമീദ് (റിസപ്ഷൻ), അബ്ദുറഹ്മാൻ പെരിങ്ങാടി (ആരോഗ്യം), തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി (തസ്കിയത്ത്), എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട് (ജന. കണ്‍വീനര്‍). ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. ഡോ. ഇ.കെ. അഹമ്മദ് കുട്ടി, പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട്, എ.കെ. അബ്ദുറഹ്മാൻ, എസ്. നാസറുദ്ദീൻ, ഷരീഫ് മണിയാട്ടുകുടി, അഹമ്മദ് മൂപ്പൻ, അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു.
കേരളത്തിൽനിന്ന് 11,521 പേർ
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇക്കുറി കേരളത്തിൽനിന്ന് 11,521 പേരാണ് യാത്ര പുറപ്പെടുക. ഇതിൽ 5015 പുരുഷന്മാരും 6506 േപർ സ്ത്രീകളുമാണ്. 16 ആൺകുട്ടികളും ഒമ്പതുപെൺകുട്ടികളും ഉൾപ്പെടും. 2376 പേർ കാത്തിരിപ്പ് പട്ടികയിൽനിന്ന് അവസരം ലഭിച്ചവരാണ്. ഇത്രയധികം പേർക്ക് കാത്തിരിപ്പ് പട്ടികയിൽനിന്ന് അവസരം ലഭിക്കുന്നത് ആദ്യമാണ്. കൂടാതെ, ലക്ഷദ്വീപിൽ നിന്നുള്ള 276 പേരും മാഹിയിൽനിന്നുള്ള 147 പേരും നെടുമ്പാശ്ശേരി വഴിയാണ് യാത്ര പുറപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.