നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറപ്പെട്ട ആദ്യദിവസ തീർഥാടക സംഘത്തിൽ രണ്ട് കുരുന്നുകളും. രാത്രി ഏഴിന് തിരിച്ച എസ്.വി 5924 നമ്പർ സൗദി എയർലൈൻസ് വിമാനത്തിലാണ് ഈ വർഷത്തെ തീർഥാടക സംഘത്തിലെ ആദ്യ കുട്ടികൾ യാത്രയായത്.
മലപ്പുറം സ്വദേശി മണ്ണങ്കൽ കണ്ണൻതൊടി വീട്ടിൽ പരീക്കുട്ടിയുടെയും ഫാത്തിമ സഹദിയയുടെയും ആറുമാസം പ്രായമായ മകൻ മുഹമ്മദ് ഷമ്മാസാണ് ഈ വർഷത്തെ ഏറ്റവും പ്രായം കുറഞ്ഞ ‘ഹാജി’. മലപ്പുറം സ്വദേശി പാലപ്പുറ പെറ്റേങ്ങൽ കുഞ്ഞഹമ്മദിെൻറയും മുനീറയുടെയും പത്തുമാസം പ്രായമായ മകൾ ഫാത്തിമ ഷഹസയാണ് രണ്ടാമത്തെ കുഞ്ഞ്.
തിങ്കളാഴ്ച വൈകീട്ടോടെ മാതാപിതാക്കളോടൊപ്പം കുട്ടികളും ഹജ്ജ് ക്യാമ്പിലെത്തിയിരുന്നു. രണ്ടുദിവസമായി വളൻറിയർമാരുടെയും തീർഥാടകരുടെയും വാത്സല്യ പരിചരണത്തിലായിരുന്നു ഈ കുസൃതിക്കുരുന്നുകൾ. ഈ വർഷം നെടുമ്പാശ്ശേരിയിൽനിന്നുള്ള തീർഥാടകർക്കൊപ്പം യാത്രതിരിക്കാൻ രണ്ടുവയസ്സിൽ താഴെയുള്ള 25 കുട്ടികളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.