ഹജ്ജ്​: 187 പേർക്കു കൂടി അവസരം

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഹജ്ജിന്​ 187 പേർക്കുകൂടി അവസരം. കാത്തിരിപ്പ് പട്ടികയിൽനിന്ന്​ 2383 മുതൽ 2626 വരെയുള്ളവർക്കാണ് അവസരം. ഇവർ അടിയന്തരമായി ഹജ്ജ് കമ്മിറ്റി ഓഫിസുമായി ബന്ധപ്പെടണം. വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുവന്ന 911 സീറ്റുകളാണ് അപേക്ഷകർ കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് വീതിച്ചുനൽകിയത്. കേരളത്തിനുപുറമെ മഹാരാഷ്​ട്ര -219, കർണാടക -148, ഗുജറാത്ത് -88, രാജസ്ഥാൻ -70, മധ്യപ്രദേശ് -67, തമിഴ്നാട് -63, തെലങ്കാന -62, ഛത്തിസ്​ഗഢ്​ -7 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങൾക്ക് ലഭ്യമായ സീറ്റുകൾ.

Tags:    
News Summary - Hajj 201: 187 Hajis in Additional List -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.