ഹജ്ജ്​:അഞ്ചാം വര്‍ഷ അപേക്ഷകരില്‍ കേരളം രണ്ടാമത്

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹ ജ്ജി ന് അഞ്ചാം വര്‍ ഷ അപേക്ഷകരില്‍ കേരളം രണ്ടാമത്.  ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. റിസര്‍വ് കാറ്റഗറിയില്‍പ്പെട്ട അഞ്ചാം വര്‍ഷക്കാരായി 20,896 പേരാണ് മൊത്തം അപേക്ഷ നല്‍കിയത്. ഇതില്‍ 9,700 പേര്‍ ഗുജറാത്തില്‍ നിന്നാണ്.

കേരളത്തില്‍ നിന്ന് 9,038 പേരും മഹാരാഷ്ട്രയില്‍ നിന്ന് 2,158 പേരുമാണുള്ളത്. നിലവിലുള്ള മാനദണ്ഡം ഹജ്ജ് കമ്മിറ്റി തുടര്‍ന്നാല്‍ ഇവര്‍ക്ക് നറുക്കെടുപ്പില്ലാതെ നേരിട്ട് ഹജ്ജിന് അവസരം ലഭിച്ചേക്കും. 70 വയസ്സിന് മുകളിലുള്ള 1,733 പേരും സംസ്ഥാനത്തുനിന്ന് അപേക്ഷിച്ചിട്ടുണ്ട്.

അതേസമയം, ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷ നല്‍കിയവരില്‍ കൂടുതല്‍ പേരും ഈ വര്‍ഷവും കേരളത്തില്‍ നിന്നാണ്. തൊണ്ണൂറ്റയ്യായിരത്തോളം അപേക്ഷകളാണ് ഹജ്ജ് ഹൗസില്‍ ലഭിച്ചത്. അപേക്ഷകളുടെ സൂക്ഷ്മ പരിശോധന നടന്നുവരുന്നു. ഇത് പൂര്‍ത്തിയാകുന്നതോടെ മാത്രമേ കൃത്യമായ കണക്ക് ലഭിക്കൂ.

Tags:    
News Summary - haj: kerala is in 2nd place in 5th year applicants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.