കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി​ യോ​ഗം ര​ണ്ടി​ന്​

കൊണ്ടോട്ടി: പുതിയ ഹജ്ജ് നയം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ഏപ്രിൽ രണ്ടിന് മുംബൈയിൽ ചേരും. ഹജ്ജ് എംബാർക്കേഷൻ പോയൻറ് കരിപ്പൂർ വേണമെന്ന ആവശ്യം യോഗത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഉന്നയിക്കും. കേരളത്തെ പ്രതിനിധീകരിച്ച് ഹജ്ജ് കമ്മിറ്റിയംഗങ്ങളായ പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, ഇ.കെ. അഹമ്മദ്കുട്ടി, എസ്. നാസിറുദ്ദീൻ തുടങ്ങിയവരാണ് സംബന്ധിക്കുക. യോഗത്തിന് മുന്നോടിയായി വ്യോമയാനമന്ത്രിയെ കാണാനും ശ്രമം നടക്കുന്നുണ്ട്. കേന്ദ്ര ഹജ്ജ്കമ്മിറ്റിയംഗം മുഖേനയാണ് മന്ത്രിയുമായി വീണ്ടും ചർച്ച നടത്താൻ ശ്രമിക്കുന്നത്. കരിപ്പൂരിൽ ഇൗ വർഷം തന്നെ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രം അനുവദിക്കുന്നില്ലെങ്കിൽ നെടുമ്പാശ്ശേരിയിൽ ക്യാമ്പ് നടത്താനുള്ള നടപടികളുമായി മുന്നോട്ടുപോകും. പുതിയ ഹജ്ജ് നയത്തിന് നിർദേശം നൽകാൻ രൂപം നൽകിയ ഉപസമിതിയുടെ റിപ്പോർട്ട് കഴിഞ്ഞ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ചർച്ചചെയ്തിരുന്നു. 
 

Tags:    
News Summary - haj committee 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.