ന്യൂഡൽഹി: ഡോ. ഹാദിയയെ തിരിച്ചുകിട്ടാൻ ഭർത്താവ് ശഫിൻ ജഹാൻ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ കക്ഷിചേർന്ന് തിരുവനന്തപുരം മണക്കാട് സ്വദേശിനി ബിന്ദു സമ്പത്തും ന്യൂഡൽഹി ഹിന്ദു മഹാസഭ ഭവെൻറ വിലാസത്തിലുള്ള മഹാരാഷ്ട്ര ലാത്തൂർ സ്വദേശിനി സുമതി ആര്യയും സമർപ്പിച്ച ഹരജികളിലെ അസാധാരണ സാമ്യം കേസിനെ വഴിതിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമെന്ന് സൂചന. സുമതിക്കുവേണ്ടി ഹരജി ഫയൽചെയ്തത് ഉത്തർപ്രദേശ് മുഖ്യമന്ത്രി േയാഗി ആദിത്യനാഥ് സർക്കാറിെൻറ അഭിഭാഷക െഎശ്വര്യ ഭാട്ടി ആണെങ്കിൽ ലാത്തൂരിലെ സുമതിക്കുവേണ്ടി അവരുടെ പിതാവ് കരൺ സിങ് ഭാട്ടി ആണെന്നതും ആസൂത്രണനീക്കത്തിെൻറ മറ്റൊരു തെളിവായി.
പ്രായപൂർത്തിയായ സ്ത്രീയുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ കേസ് എന്ന നിലയിൽ എത്രയുംപെെട്ടന്ന് തീർപ്പാക്കണമെന്ന ശഫിൻ ജഹാെൻറ നിലപാട് പരാജയപ്പെടുത്തി കേസിനെ ബോധപൂർവം അട്ടിമറിക്കാനുള്ള ശ്രമത്തിന് സംഘ്പരിവാർ നടത്തുന്ന ശ്രമങ്ങളുടെ തെളിവുകളാണ് സുപ്രീംകോടതിയിലും കണ്ടത്. ബിന്ദു സമ്പത്തും സുമതി ആര്യയും സമർപ്പിച്ച വ്യത്യസ്ത ഹരജികളിലാണ് 13 പേജുകൾ ഒരേ കേന്ദ്രത്തിൽനിന്ന് പകർത്തിക്കൊടുത്തത്. ഒരാളുടെ ഹരജിയിൽ ഇത് ഒമ്പതാം പേജിൽ 19ാമത്തെ ഖണ്ഡികയായിട്ടാണ് തുടങ്ങുന്നതെങ്കിൽ മറ്റേയാളുടെ ഹരജിയിൽ 15ാം പേജിൽ 25ാമത്തെ ഖണ്ഡികയായി തുടങ്ങുന്നു എന്ന വ്യത്യാസമേയുള്ളൂ. ഇത്രയും പേജുകൾ വാക്കും വരികളും കുത്തും കോമയും വിടാതെയാണ് പകർത്തിവെച്ചിരിക്കുന്നത്.
‘ജിഹാദിെൻറ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും ഭീകരത പ്രചരിപ്പിക്കുന്നതിനും വേണ്ടി വഴിതെറ്റാൻ സാധ്യതയുള്ള യുവതികളെ കെണ്ടത്തി വ്യാജ വിവാഹങ്ങളിലൂടെയും ബലപ്രയോഗത്തിലൂടെയും കെണിയിൽപ്പെടുത്തി വിശ്വസിപ്പിക്കുന്ന സമാന കേസുകളുടെ റിപ്പോർട്ടുകൾ ഹരജിക്കാരൻ പിന്തുടർന്നിട്ടുണ്ടെന്ന്’ തുടങ്ങുന്ന ഖണ്ഡിക മുതൽക്കാണ് ഹരജികളിലെ സാമ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.