ഹാദിയ കേസ്: വനിതാ കമീഷനും കക്ഷി ചേരും

ന്യൂഡൽഹി: ഹാദിയ കേസില്‍ സംസ്ഥാന വനിതാ കമീഷനും കക്ഷി ചേരും. ഇതിനായുള്ള അപേക്ഷ വനിത കമീഷന്‍ സുപ്രീംകോടതിയിൽ സമർപ്പിച്ചു.  ഹാദിയയെ കണ്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ അനുവദിക്കണമെന്നാണ് അപേക്ഷയിലെ പ്രധാന ആവശ്യം. നിയമം അനുവദിച്ചിട്ടുള്ള അധികാരം പ്രയോഗിക്കാന്‍ അനുവദിക്കണമെന്നും അപേക്ഷയിൽ പറയുന്നു. 

24 വയസുള്ള ഹാദിയക്ക്​ സ്വയം തെരഞ്ഞെടുപ്പിന്​ സ്വാതന്ത്ര്യമുണ്ടെന്നും അവർക്കുമേൽ പിതാവി​​​െൻറ നിയന്ത്രണം അനുവദിക്കില്ലെന്നും സുപ്രീംകോടതി കഴിഞ്ഞദിവസം വ്യക്​തമാക്കിയിരുന്നു. പിതാവ്​ അശോകന്​ ഹാദിയയെ ബലംപ്രയോഗിച്ച്​ കസ്​റ്റഡിയിൽ വെ​ക്കാനാവില്ലെന്നും ആവശ്യമെങ്കിൽ സുപ്രീംകോടതി അവർക്ക്​ സംരക്ഷകനെ വെക്കുമെന്നും കോടതി വിധിച്ചിരുന്നു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. 

Tags:    
News Summary - Hadiya Case; State Women's Commission Part In Case-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.