ഹാദിയ കേസ്: ഷെഫിൻ ജഹാന്‍റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ഹാദിയ കേസ് എൻ.ഐ.എ അന്വേഷിക്കണമെന്ന ഉത്തരവ് തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹൈകോടതി റദ്ദാക്കിയ വിവാഹം പുനസ്ഥാപിച്ചു നല്‍കണമെന്നും ഹാദിയയെ സുപ്രിംകോടതിയില്‍ ഹാജരാക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഷെഫിന്‍ ജഹാന്‍റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെടും. ചീഫ് ജസ്റ്റിസ് ജീപക് മിശ്ര, ജസ്റ്റിസ്മാരായ ദീപക് ചന്ദ്രചൂഡന്‍, എ.എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

അന്വേഷണവുമായി മുന്നോട്ടു പോകാന്‍ അനുവദിക്കണമെന്ന് എൻ.ഐ.എ കോടതിയില്‍ ആവശ്യപ്പെടും. ഇതുവരെ നടത്തിയ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് മുദ്ര വെച്ച കവറില്‍ എൻ.ഐ.എ കോടതിയില്‍ സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്.

അതേസമയം ഹാദിയയെ സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ സുപ്രികോടതിയില്‍ ആവശ്യപ്പെടും. ഹാദിയ അവകാശ ലംഘനം നേരിടുന്നുവെന്നുള്ള പരാതികള്‍ ലഭിക്കുന്നതായും വനിതാ കമ്മീഷന്‍ കോടതിയെ അറിയിക്കും.

വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന ഉത്തരവ് ആഗസ്റ്റ് മാസമാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. 
 

Tags:    
News Summary - Hadiya case: The plea of ​​Sheffin Jahan will be considered today-kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.