Posted On
date_range Updated On
date_range ഹാദിയ വീട്ടുതടങ്കലിൽ: കേസ് മൂന്നിന് മനുഷ്യാവകാശ കമീഷൻ പരിഗണിക്കും
തിരുവനന്തപുരം: വൈക്കം സ്വദേശിനി ഹാദിയയെ മാതാപിതാക്കൾ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന പരാതി സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഒക്ടോബർ മൂന്നിന് തിരുവനന്തപുരത്ത് പരിഗണിക്കും. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ സമർപ്പിച്ച പരാതിയിലാണ് നടപടി. കമീഷൻ അംഗം കെ. മോഹൻകുമാറാണ് കേസ് പരിഗണിക്കുന്നത്. നേരത്തേ കോട്ടയം ജില്ല പൊലീസ് മേധാവിയിൽനിന്ന് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഹാദിയയുടെ പിതാവ് അശോകനിൽനിന്ന് കമീഷൻ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
മനുഷ്യാവകാശ കമീഷൻ ഒാഫിസിനു മുന്നിൽ ധർണ
തിരുവനന്തപുരം: ഡോ. ഹാദിയയുടെ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഒാഫിസിലേക്ക് എസ്.ഡി.പി.െഎ പ്രവർത്തകർ പ്രകടനം നടത്തി. ധർണ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മനോജ്കുമാർ, സെക്രട്ടറി റോയി അറയ്ക്കൽ, വിമൻ ഇന്ത്യ മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് കെ.കെ. റൈഹാനത്ത്, ജന. സെക്രട്ടറി എൻ.കെ. സുഹ്റാബി, സംസ്ഥാന സെക്രട്ടറിമാരായ ചന്ദ്രിക, ജമീല വയനാട്, എൻ.ഡബ്ല്യു.എഫ് സംസ്ഥാന സമിതിയംഗം റജീന നയാസ്, സാഇഹ, സുമ്മയ്യ റഹീം എന്നിവർ സംസാരിച്ചു. മനുഷ്യാവകാശ കമീഷൻ ചെയർമാന് നിവേദനവും നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.