കോട്ടയം: വിവാഹം അസാധുവാക്കി രക്ഷിതാക്കൾക്കൊപ്പം ഹൈേകാടതി വിട്ടയച്ച ഹാദിയ വീട്ടിനുള്ളിൽ കടുത്ത മനുഷ്യാവകാശ ലംഘനം അനുഭവിക്കുകയാണെന്ന പരാതിയിൽ അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്.
ഹാദിയയുടെ ജീവിതത്തെക്കുറിച്ച് കോട്ടയം ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നാണ് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് നിർേദശിച്ചത്. വൈക്കം ടി.വി പുരം സ്വദേശിനിയാണ് അഖില എന്ന ഹാദിയ. രക്ഷിതാക്കളുടെ സാന്നിധ്യമില്ലാത്ത വിവാഹം നടത്തി എന്ന കാരണത്താലാണ് വിവാഹം ഹൈകോടതി റദ്ദാക്കിയത്. കൊല്ലം സ്വദേശി ഷഫിൻ ജഹാനെയാണ് ഹാദിയ വിവാഹം കഴിച്ചത്. കോടതി ഉത്തരവ് പ്രകാരമാണ് ഹാദിയ ടി.വി പുരത്തെ വസതിയിൽ കഴിയുന്നത്.
ഹാദിയയുടെ വീടും പ്രദേശവും െപാലീസ് നിരീക്ഷണത്തിലാണ്. ഹാദിയയുടെ ജീവിതത്തെക്കുറിച്ച് ഫെയ്സ് ബുക്ക് പോസ്റ്റ് കണ്ട് ശാസ്ത്ര സാഹിത്യ പരിഷത് അംഗങ്ങൾ സന്ദർശിക്കാൻ എത്തിയിരുന്നു. എന്നാൽ, െപാലീസ് അനുവദിച്ചില്ലന്നും പരാതിയിൽ പറയുന്നു. ദേശീയ വനിത ഫ്രണ്ടിനുവേണ്ടി എൽ. നസീമയാണ് കേസ് ഫയൽ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.