രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതി​രെ പ്രമേയം പാസാക്കി ഗുരുവായൂർ നഗരസഭ; ബി.ജെ.പി അംഗമടക്കം പിന്തുണച്ചു

ഗുരുവായൂർ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ കോൺഗ്രസ് അവതരിപ്പിച്ച പ്രമേയം ഗുരുവായൂർ നഗരസഭ കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിച്ചു. എൽ.ഡി.എഫ് ഭരിക്കുന്ന നഗരസഭയായ ഗുരുവായൂരിൽ ബി.ജെ.പി അംഗവും പ്രമേയത്തെ പിന്തുണച്ചു.

രാഹുൽ ഗാന്ധിക്കെതിരായ നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും പ്രമേയം ചർച്ച കൂടാതെ അംഗീകരിക്കാമെന്നും ചെയർമാൻ എം. കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി അംഗം ജ്യോതി രവീന്ദ്രനാഥ് കൗൺസിലിൽ ഉണ്ടായിരുന്നെങ്കിലും അവർ വിയോജിപ്പൊന്നും അറിയിച്ചില്ല.

തൊട്ടടുത്ത അജണ്ടയിൽ അവർ സംസാരിക്കുകയും ചെയ്തു. കോൺഗ്രസിലെ സി.എസ്. സൂരജാണ് പ്രമേയം അവതരിപ്പിച്ചത്. കോൺഗ്രസിലെ തന്നെ വി.കെ. സുജിത്തായിരുന്നു അനുവാദകൻ. പ്രതിപക്ഷമായ കോൺഗ്രസ് അവതരിപ്പിച്ച അടിയന്തിര പ്രമേയം കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിക്കുന്നത് ആദ്യമായിട്ടായിരുന്നു.

Tags:    
News Summary - Guruvayur municipal council passes resolution against Rahul Gandhi's disqualification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.