2003ലെ ഗുരുവായൂര്‍ ക്ഷേത്രോത്സവ ആനയോട്ടത്തില്‍ ഗോകുല്‍ ജേതാവായപ്പോള്‍ (ഫയൽ)

ഗുരുവായൂര്‍ ഗോകുല്‍ ചെരിഞ്ഞു; ആനകളുടെ എണ്ണം 35 ആയി കുറഞ്ഞു

ഗുരുവായൂര്‍: ഗുരുവായൂര്‍ ആനത്താവളത്തിലെ കൊമ്പന്‍ ഗോകുല്‍ ചെരിഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഫെബ്രുവരി 13ന് കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ഇടഞ്ഞോടി മൂന്നു പേരുടെ മരണത്തിനിടയാക്കിയ രണ്ട് ആനകളില്‍ ഒന്നാണ് ഗോകുല്‍.

പീതാംബരന്‍ എന്ന കൊമ്പന്‍ ഗോകുലിനെ കുത്തിയതിനെ തുടര്‍ന്നാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. പരിക്കേറ്റ ഗോകുല്‍ ആനത്താവളത്തില്‍ ചികിത്സയിലായിരുന്നു. ചെരിഞ്ഞ ആനക്ക് 33 വയസ്സാണ് കണക്കാക്കുന്നത്.

ഗോകുല്‍ ചെരിഞ്ഞതോടെ ആനത്താവളത്തിലെ ആനകളുടെ എണ്ണം 35 ആയി കുറഞ്ഞു. 2009ല്‍ ഗുരുവായൂരില്‍ 66 ആനകളുണ്ടായിരുന്നു. 2011 ഡിസംബര്‍ 21ന് അയ്യപ്പന്‍കുട്ടി എന്ന കൊമ്പനെ നടയിരുത്തിയ ശേഷം ആനത്താവളത്തില്‍ ആനകളെ നടയിരുത്തിയിട്ടില്ല.

Tags:    
News Summary - Guruvayur Gokul tilted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.