ഗുരുവായൂരിൽ ഇടഞ്ഞ ആനയുടെ ആക്രമണം; മരണം രണ്ടായി

ഗുരുവായൂര്‍: പൂരം എഴുന്നള്ളിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞ് രണ്ട്​ പേർ മരിച്ചു. ആനയുടെ പരാക്രമം കണ്ട് പരിഭ്രാന് തരായി ഓടുന്നതിനിടെ മേളക്കാരടക്കം എട്ട്​ പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ തളിപ്പറമ്പ് നിഷ നിവാസില്‍ നാരായണൻ പട്ടേര ി (ബാബു- 66), കോഴിക്കോട് നരിക്കുനി അരീക്കൽ മുരുകൻ (ഗംഗാധരൻ - 60) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ കോട ്ടപ്പടി ചേമ്പാലക്കുളം ക്ഷേത്രോത്സവത്തിന് വടക്കുഭാഗത്തുനിന്നുള്ള എഴുന്നള്ളിപ്പിനിടെ തെച്ചിക്കോട്ട്കാവ് ര ാമചന്ദ്രന്‍ എന്ന ആനയാണ്​ ഇടഞ്ഞത്​.

പഞ്ചവാദ്യ കലാകാരന്മാരായ ചാലിശ്ശേരി സ്വദേശി അംജേഷ് കൃഷ്ണന്‍ (26), പട്ടാമ് പി ചാക്കോളില്‍ സജിത്ത് (18), പട്ടാമ്പി തടത്തില്‍ പറമ്പില്‍ രാഹുല്‍ (19), കൂറ്റനാട് പള്ളിവളപ്പില്‍ സന്തോഷ് (24), പെരുമണ ്ണൂര്‍ കുറുപ്പത്ത് ദാമോദരന്‍ (62), പൂരത്തിനെത്തിയ കോട്ടപ്പടി മുള്ളത്ത് ശ്രീധര​​​​െൻറ ഭാര്യ രഞ്ജിനി (65), അരിമ്പൂര് ‍ കോഴിപ്പറമ്പ് സുരേഷ് ബാബു (52), പാലയൂര്‍ കരുമത്തില്‍ അക്ഷയ് (15), ഏങ്ങണ്ടിയൂര്‍ പള്ളിക്കടവത്ത് അരുണ്‍കുമാര്‍ (55), കുന്നംകുളം സ്വദേശി ശ്രീസായ് കൃപയിൽ ഷൈജു (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷൈജുവിന്​ ചാവക്കാ​െട്ട സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ബാക്കിയുള്ളവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്ഷേത്രത്തില്‍ നിന്ന്​ ഒരു കിലോമീറ്റര്‍ അകലെ മുള്ളത്ത് ഷൈജുവി​​​​െൻറ ഗൃഹപ്രവേശനത്തി​​​​െൻറ ആഘോഷ ഭാഗമായിട്ടുകൂടിയായിരുന്നു എഴുന്നള്ളിപ്പ്. പ്രവാസിയായ ഷൈജുവി​​​​െൻറ ഗൃഹപ്രവേശനത്തിന് വിരുന്നെത്തിയ ഖത്തറിലെ കൂട്ടുകാരിൽ രണ്ട് പേരാണ് മരിച്ച ബാബുവും ഗംഗാധരനും. ഗംഗാധരൻ ഭാര്യയോടൊപ്പമാണ് എത്തിയത്. നാട്ടിലേക്ക് പോകാതെ സംഘം നേരിട്ട് ഷൈജുവി​​​​െൻറ വീട്ടിലെത്തുകയായിരുന്നു. ഗംഗാധരനും ഭാര്യയും വെള്ളിയാഴ്ച തിരിച്ച് ഖത്തറിലേക്ക് പോകാനുള്ള ടിക്കറ്റെടുത്തിരുന്നു.

വെള്ളിയാഴ്ച ഉച്ചക്ക്​ ഷൈജുവി​​​​െൻറ പുതിയ വീടി​​​​െൻറ മുറ്റത്തുനിന്നായിരുന്നു എഴുന്നള്ളിപ്പ് തുടങ്ങിയത്. പൂരത്തി​​​​െൻറ അന്നുതന്നെ ഗൃഹപ്രവേശനവും നടത്തണമെന്ന ആഗ്രഹത്താൽ ഷൈജുവി​​​​െൻറ വകയായാണ്​ തെച്ചിക്കോട്ട്കാവ്​ രാമചന്ദ്രനും പഞ്ചവാദ്യവും ഉള്‍പ്പെട്ട എഴുന്നള്ളിപ്പ് നിശ്ചയിച്ചത്​. ഗൃഹപ്രവേശനത്തോടനുബന്ധിച്ച് പുതിയ വീട്ടില്‍ നിന്നുള്ള പൂരം കാണാന്‍ ബന്ധുക്കളും കൂട്ടുകാരുമായ നിരവധിയാളുകള്‍ എത്തിയിരുന്നു. പഞ്ചവാദ്യം ആരംഭിച്ചപ്പോള്‍ തൊട്ടപ്പുറത്തെ പറമ്പില്‍ നിന്ന്​ കമ്മിറ്റിക്കാര്‍ പടക്കം പൊട്ടിച്ചു. ശബ്​ദം കേട്ടപ്പോള്‍ ആന ഒന്നു തിരിഞ്ഞു. ഒപ്പം ആളുകള്‍ ആര്‍പ്പുവിളിക്കുക കൂടി ചെയ്തപ്പോള്‍ ആന ഇടഞ്ഞ് മുന്നോട്ടു നീങ്ങി. തൊട്ടടുത്തു നില്‍ക്കുകയായിരുന്ന നാരായണന്‍ ആനയുടെ മുന്നിലേക്കാണ് വീണത്.

ഗംഗാധരൻ, ബാബു


കൊമ്പുകള്‍ താഴ്ത്തി അരിശത്തോ​െട നിന്ന ആന നാരായണനെ ചവിട്ടിയരക്കുകയായിരുന്നു. നാരായണൻ സംഭവ സ്​ഥലത്ത്​ തന്നെ മരിച്ചു. ആനയുടെ പരാക്രമം കണ്ട് ഭയന്നോടുന്നതിനിടയില്‍ വീണാണ് ആളുകള്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ ഗംഗാധരനെ ചാവക്കാട് രാജാ ആശുപത്രിയിലെത്തിച്ച ശേഷം തൃശൂർ അമല മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈകിട്ട് എട്ടോടെ മരിച്ചു. പരാക്രമണത്തിനിടെ ആനപ്പുറത്തിരുന്നവരെ താഴെയിറക്കി. കോലവുമിറക്കി. ആക്രമണം കാട്ടിയശേഷം ആന നേരെ റോഡിലേക്കിറങ്ങി ഓടാനുള്ള ശ്രമത്തിലായിരുന്നു. വാലില്‍ പിടിച്ച് പാപ്പാന്‍ ആനയെ നിര്‍ത്തി. പിന്നീട് ശാന്തനാക്കിയശേഷം ആനയെ ലോറിയില്‍ കയറ്റിക്കൊണ്ടുപോയി.

വിട്ടുമാറാതെ തെച്ചിക്കോട​​​​െൻറ ‘കൊലയാളിപ്പട്ടം’
തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്ര​​​​െൻറ ‘കൊലയാളിപ്പട്ടം’ വിട്ടുമാറുന്നില്ല. വെള്ളിയാഴ്ച ഗുരുവായൂരിൽ എഴുന്നള്ളിപ്പിനെത്തിച്ച ആന ഇടഞ്ഞോടിയതിനെത്തുടർന്ന് രണ്ടാളുടെ മരണത്തിനും ആറുപേരുടെ പരിക്കിനുമിടയാക്കിയ സംഭവം കൂടിയായതോടെ രാമചന്ദ്ര​​​​െൻറ എഴുന്നള്ളിപ്പ് വീണ്ടും നിയമക്കുരുക്കിലേക്ക് നീങ്ങും. അറിഞ്ഞ് സംഭവിച്ച കൊലപാതകമല്ലെങ്കിൽകൂടി ‘കൊലയാളിപ്പട്ടം’ ഇതിനകം രാമചന്ദ്രന് നൽകിക്കഴിഞ്ഞു. 1984ൽ തെച്ചിക്കോട്ട്കാവ് ദേവസ്വത്തിെലത്തിയ ആന എഴുന്നള്ളിപ്പുകളിൽ സജീവമായ 1996 മുതൽ വെള്ളിയാഴ്ച വരെ വിദ്യാർഥിയും സ്ത്രീകളും പാപ്പാന്മാരുമടക്കം കലിക്ക് ഇരയായത് 13 പേരാണ്. തലയെടുപ്പിലും ചന്തത്തിലും ഉയരത്തിലും നാട്ടാനകളിലെ മുൻനിരക്കാരനാണ്. മണ്ണുത്തിക്ക് സമീപം വീടി​​​െൻറ ടെറസിനുമുകളിൽ കയറിയ പാരമ്പര്യവുമുണ്ട്. തിരുവമ്പാടി ദേവസ്വത്തി​​​െൻറ ചന്ദ്രശേഖരനെ കുത്തിയതി​​​െൻറ പശ്ചാത്താപം സമീപകാലത്താണ് ക്ഷേത്രത്തിലെത്തി നടത്തിയത്. ഇതി​​​െൻറ പേരിൽ തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. 2013 ജനുവരിയിൽ പെരുമ്പാവൂരിലെ ഉത്സവത്തിനിടെ ഇടഞ്ഞ് മൂന്ന് സ്ത്രീകളാണ് മരിച്ചത്.

നാലുവർഷം മുമ്പ്​ ചോറിൽ ബ്ലേഡ് കഷണങ്ങളാക്കിയിട്ട് രാമചന്ദ്രനെ അപായപ്പെടുത്താൻ നടന്ന ശ്രമവും ഏറെ വിവാദമായിരുന്നു. കേരളത്തിലും വിദേശത്തും ഫാൻസ് അസോസിയേഷൻ അടക്കമുള്ള ആരാധകരുമുണ്ട്. കാഴ്ചക്കുറവടക്കമുള്ള ബാലാരിഷ്​ടതകളും അനുസരണക്കേടും ഇടക്കിടെ നിയമനടപടികളും വിലക്കുകളും നേരിടുമ്പോഴും ആരാധകരുടെ കണ്ണിലുണ്ണിയാണ് രാമചന്ദ്രൻ.ചടങ്ങിലൊതുങ്ങി ശ്രദ്ധിക്കാതെ കിടന്നിരുന്ന തൃശൂർ പൂരത്തി​​​െൻറ വിളംബരമായി അറിയപ്പെടുന്ന തെക്കേഗോപുര വാതിൽ തുറന്നിടുന്ന ചടങ്ങ്​ പൂരത്തോളം ജനകീയമായത് രാമചന്ദ്ര​​​​െൻറ വരവോെടയാണ്.

ആനകളെ പ്രതിദിനം വെറ്ററിനറി സർജൻ പരിശോധിക്കണമെന്നും എഴുന്നള്ളിപ്പുകൾക്കുമുമ്പ് കൂടുതൽ പരിശോധനക്ക് വിധേയമാക്കി കലക്ടറിൽനിന്ന്​ അനുമതി വാങ്ങണമെന്നുമുള്ള ചട്ടം കർശനമാക്കിയിരുന്നു. എന്നാൽ, ഗുരുവായൂരിലെ എഴുന്നള്ളിപ്പിൽ പങ്കെടുപ്പിക്കുന്നതിന് പരിശോധന നടത്തിയിട്ടില്ലെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഹെറിട്ടേജ് അനിമൽ ടാസ്ക്ഫോഴ്സ്, ചീഫ് സെക്രട്ടറിക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും പരാതി അയച്ചു. രണ്ടാളുടെ മരണത്തിനിടയായ സാഹചര്യത്തിൽ രാമചന്ദ്ര​​​​െൻറ തുടർന്നുള്ള എഴുന്നള്ളിപ്പുകൾ വിലക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


Tags:    
News Summary - Guruvayur Elephant attack-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.