Posted On
date_range Updated On
date_range സ്വർണമാല പിടിച്ചുപറിച്ചെന്ന കേസില്‍ തന്നെ കുടുക്കിയതാണെന്ന് ഗിന്നസ് റെക്കോര്‍ഡ് ഉടമ തൃശൂര്‍ നസീര്‍
കണ്ണൂര്‍: സ്വർണമാല പിടിച്ചുപറിച്ചെന്ന കേസില്‍ കുടുക്കിയതാണെന്ന പരാതിയുമായി ഗിന്നസ് റെക്കോര്‍ഡ് ഉടമ തൃശൂര്‍ നസീര്‍. ഇതിനുപിന്നില്‍ തൃശൂരിലെ ഒരു ചാനല്‍ കാമറമാനാണെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തിൽ ആരോപിച്ചു.
പിണറായി സ്വദേശിയായ ഒരു യുവതിക്ക് ജോലി വാങ്ങിക്കൊടുക്കണമെന്ന് തന്നെ ചാനല്‍ കാമറമാന്‍ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്നാണ് ഒരു ഹോട്ടലില്‍ താന്‍ യുവതിയെയും കൂട്ടി പോയത്. പിറ്റേ ദിവസമാണ് തന്നെ വിളിച്ച് കുട്ടിയുടെ മാല കാണുന്നില്ലെന്ന് പറയുന്നത്.
സത്യാവസ്ഥ അറിയണമെങ്കില്‍ ഇലക്ട്രോണിക്സ് ഷോപ്പിന് സമീപത്തെ ഹോട്ടലിലെ സി.സി.ടി.വി കാമറ പരിശോധിക്കാമെന്നും നസീര്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.