Posted On
date_range Updated On
date_range ജി.എസ്.ടി; വ്യാപാരികൾ സമർപ്പിച്ച റിേട്ടണുകൾ കേരളത്തിന് ലഭിച്ചില്ല -തോമസ് െഎസക്
തിരുവനന്തപുരം: വ്യാപാരികൾ സമർപ്പിച്ച ജി.എസ്.ടി റിട്ടേണുകൾ കേരളത്തിന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി തോമസ് ഐസക്. സോഫ്റ്റ് വെയറിലെ പിഴവ് മൂലമാണിത്. മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തിയാണ് ജി.എസ്.ടി നടപ്പാക്കേണ്ടിയിരുന്നതെന്നും ഐസക് നിയമസഭയിൽ പറഞ്ഞു.
നികുതി കുറഞ്ഞിട്ടും വില കുറക്കാത്ത വ്യാപാരികളുടെ രണ്ടാമത്തെ പട്ടിക ഉടൻ കേന്ദ്രത്തിന് അയക്കും. വീഴ്ച വരുത്തുന്ന വ്യാപാരികൾക്കെതിരെ നടപടി എടുക്കുമന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.