തിരുവനന്തപുരം: ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പാകുേമ്പാൾ സംസ്ഥാനത്തിന് 20 ശതമാനത്തിലേറെ വരുമാന വർധന പ്രതീക്ഷിക്കുന്നതായി ധനമന്ത്രി ഡോ. ടി.എം. തോമസ് െഎസക്. നിലവിൽ 10 ശതമാനം വീതം വളർച്ച ഉണ്ടായിരിക്കെ ഇക്കൊല്ലം 14 ശതമാനം പ്രതീക്ഷിക്കുന്നു. ചിലപ്പോൾ അതു വർധിക്കും. അടുത്ത രണ്ടു വർഷങ്ങളിൽ 20 ശതമാനം വർധന വരും. നിരവധി ആശങ്കകളുണ്ടായിരുന്നെങ്കിലും ജി.എസ്.ടി കേരളത്തെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്. ജൂലൈ ഒന്നിനുതന്നെ ഈ നികുതി സമ്പ്രദായം നടപ്പാക്കാൻ സംസ്ഥാനം സജ്ജമായിക്കഴിഞ്ഞു. ജൂലൈ ഒന്നിന് സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയില്‍ ലേ- മെറിഡിയനില്‍ നടക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉപഭോക്തൃ സംസ്ഥാനമായതിനാൽ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്ന സാധനങ്ങളുടെ ജി.എസ്.ടി കേരളത്തിനു കിട്ടും. എവിടെപ്പോയി സാധനം വാങ്ങിയാലും മേല്‍വിലാസം പറഞ്ഞ് ബില്‍ വാങ്ങിയാല്‍ അതിെൻറ നികുതി കേരളത്തിനുതന്നെ ലഭിക്കും. ഇതു വലിയ നേട്ടമാകും. ഒാൺലൈനായി വാങ്ങുന്ന സാധനങ്ങളുടെ നികുതിയും കേരളത്തിലേക്ക് വരും. മുമ്പ് ഇതു ലഭിച്ചിരുന്നില്ല. സേവന നികുതി ഇതുവരെ കേന്ദ്രത്തിനായിരുന്നു. ഇനി സംസ്ഥാനത്തിനും വിഹിതവും കിട്ടും. ടെലികോം, ബാങ്കിങ് മേഖലയിൽനിന്നും ഗണ്യമായ വരുമാനം പ്രതീക്ഷിക്കുന്നു.
ജി.എസ്.ടിയിൽ ഹോട്ടലുകൾക്ക് നികുതി ഏർപ്പെടുത്തിയതിനാൽ നിരക്ക് ഉയരും. 60 ലക്ഷം വരെ വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് 0.5 ശതമാനം നികുതി നല്കിയാല് മതിയായിരുന്നു. എന്നാല്‍, ഹോട്ടലുകള്‍ക്ക് അഞ്ച് ശതമാനമാണ് ജി.എസ്.ടി. ഇന്ത്യയില്‍തന്നെ ഏറ്റവും കൂടുതല്‍ ഹോട്ടലുകളും ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നതും കേരളത്തിലാണ്. ഇതു തിരിച്ചടിയാകും.
ഇതില്‍ ഇളവ് വരുത്തണമെന്ന് ശക്തമായി വാദിച്ചതാണ്. എന്നാല്‍, ആദ്യഘട്ടങ്ങളില്‍ വലിയ ഇളവുകള്‍ നല്കിയതുകൊണ്ട് കേന്ദ്രം ഇപ്പോള്‍ ഇക്കാര്യത്തില്‍ അല്പം പിന്നാക്കമാണ്. എന്നാലും ഇതിനു വേണ്ടി വാദം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
വിനോദസഞ്ചാരമേഖലയില്‍ എല്ലാറ്റിനും നികുതി കുറയുകയാണ് ചെയ്യുന്നത്. എന്നാല്‍, വളം, കീടനാശിനി പോലുള്ളവ നിർമിക്കാനാവശ്യമായ വസ്തുക്കളുടെ നികുതി കൂടി കൂട്ടുമ്പോഴായിരിക്കും അവയുടെ വിലയില്‍ വര്‍ധനയുണ്ടാകുക. രാജ്യത്ത് പല നിരക്കുകളിലുണ്ടായിരുന്ന നികുതി നിരക്കുകളുടെ ശരാശരി എടുത്താണ് ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതുകൊണ്ട് ചില വസ്തുക്കള്‍ക്ക് ഇവിടെ നികുതി കുറവുണ്ടായിരുന്നതിന് ജി.എസ്.ടിയില്‍ വര്‍ധനയുണ്ടാകാം. ജി.എസ്.ടി വരുന്നതോടെ കയറ്റുമതിക്ക് കൂടുതല്‍ ഗുണമുണ്ടാകും. അതോടൊപ്പം സംസ്ഥാനാന്തര വ്യാപാരത്തിലുണ്ടായിരുന്ന തര്‍ക്കങ്ങളും ഇല്ലാതാകും. വ്യാപാരത്തിന് ഗുണകരമാകുന്നതുകൊണ്ട് ഉൽപാദനം വർധിക്കും. എന്നാല്‍, അതുകൊണ്ടുമാത്രം വലിയ ഒരു കുതിച്ചുചാട്ടമുണ്ടാകുമെന്ന് കരുതാനാവില്ലെന്നും ഐസക് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.