കൊച്ചി: മനുഷ്യാന്തസ്സിന് യാതൊരു വിലയും കല്പിക്കാത്ത സംഘപരിവാറിന്റെ ആസ്ഥാന താത്വികാചാര്യൻ ടി ജി മോഹൻദാസ് ഇനി അല്പം നിയമവും നീതിബോധവും സാമാന്യ മര്യാദയും പഠിക്കട്ടെയെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. പഠിച്ച് നന്നാകുമെന്ന് തെറ്റിദ്ധാരണയില്ല. പക്ഷേ ഇങ്ങനേയും നിയമ നീതി നിർവഹണത്തിന്റെ ഒരു യൂണിവേഴ്സ് ജനാധിപത്യ മതേതര കേരളത്തിൽ ഉണ്ടെന്ന് വാട്സാപ്പ് യൂനിവേഴ്സിറ്റി പ്രഫസർ അറിയട്ടെ. കൊച്ചുമക്കളേക്കാൾ പ്രായം കുറഞ്ഞ കുട്ടികളെ കുറിച്ച് കൊണവതികാരം പറഞ്ഞ ഈ സാംസ്കാരിക മാലിന്യമാണത്രേ സംഘപരിവാറിന്റെ ഇന്റല്ലക്ച്വൽ സെൽ വിദഗ്ധനെന്നും അദ്ദേഹം പരിഹസിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടന്ന സി.ജെ.പി സമരത്തിൽ പങ്കെടുത്ത വിദ്യാർഥിനികളെയും സ്ത്രീകളെയും സമൂഹമാധ്യമം വഴി അധിക്ഷേപിച്ച സംഭവത്തിലാണ് സംഘപരിവാർ സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കേസെടുത്ത് 11ാം ദിവസമാണ് നടപടി. വൈകീട്ട് മോഹൻദാസിന്‍റെ മട്ടാഞ്ചാരിയിലെ വീട്ടിൽ തിരുവനന്തപുരത്ത് നിന്നുള്ള സൈബർ പൊലീസ് സംഘം എത്തിയിരുന്നു
ജന്തർമന്തറിലെ സമരക്കാരെ താനായിരുന്നെങ്കിൽ വെടിവെക്കുമായിരുന്നു, സമരത്തിൽ പങ്കെടുത്ത സ്ത്രീകൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരായിരുന്നു എന്നിങ്ങനെയുള്ള പരാമർശങ്ങളാണ് സമൂഹമാധ്യമം വഴി മോഹൻദാസ് നടത്തിയത്. ജൂലൈ 29നാണ് ഇയാൾക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്. എന്നാൽ നാളിതുവരെ യാതൊരു നടപടിയുമെടുത്തിരുന്നില്ല.
അർജുൻ ആയങ്കിയുടെ അറസ്റ്റിനു പിന്നാലെ ടി.ജി മോഹൻ ദാസിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പൊലീസിന്‍റെ നീക്കം. മോഹൻദാസിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഡെപ്യുട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അടക്കമുള്ളവർ ചോദ്യം ചെയ്തിരുന്നു.
കർഫ്യൂ, തോക്കെടുക്കൽ, വെടിവയ്പ്പ്, ശവങ്ങൾ കൂട്ടിയിടൽ, ബലാത്സംഘം, കൂട്ടബലാത്സംഘം... ഇയാളുടെ രോഗത്തിനുള്ള ചികിത്സ ഉറപ്പാക്കണം ആഭ്യന്തര വകുപ്പ്. അത് അറസ്റ്റിൽ ഒതുങ്ങില്ല എന്ന് തന്നെ വിശ്വസിക്കുന്നു. ഇതുപോലെ വൃത്തികെട്ട ബലാത്സംഘികളുടെ അധമ ഫാന്റസികൾ ഇനി ജയിലിൽ കിടന്ന് സ്വപ്നം കണ്ട് തീർക്കട്ടെ. കൊച്ചുമക്കളേക്കാൾ പ്രായം കുറഞ്ഞ കുട്ടികളെ കുറിച്ച് കൊണവതികാരം പറഞ്ഞ ഈ സാംസ്കാരിക മാലിന്യമാണത്രേ സംഘപരിവാറിന്റെ ഇന്റല്ലക്ച്വൽ സെൽ വിദഗ്ധൻ!
ഇയാളെ പോലുള്ള വൃത്തികെട്ടവന്മാർക്ക് പൂണ്ടുവിളയാടാൻ മണ്ണൊരുക്കി കൊടുത്ത് കയ്യടിച്ച് ഇതുവരെ കാലം പോക്കിയവർ ഇപ്പോൾ കൈയ്യൊഴിഞ്ഞെങ്കിലും ഇയാളുടെ മനസ്സിൽ നിന്നൊഴുകിയത് ഒരു പരിപൂർണ സംഘിയുടെ മനോവികാരങ്ങൾ തന്നെയാണ്. അന്ന് കണ്ടില്ലെന്ന് നടിച്ച സംഘാവിന്റെ സർക്കാരിന്റെ കാലമല്ലെന്ന് വീണ്ടും തെളിയിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും പൊലീസിനും അഭിവാദ്യങ്ങൾ.
പ്രായം നോക്കാതെ വൃത്തികേടുകൾ വിളമ്പുന്നവരുടെ പ്രായം ഒരുതരത്തിലും മാനദണ്ഡമാകരുത് നമ്മുടെ നിയനടപടികളിൽ. ചോദിക്കാൻ ആരുമില്ലെന്ന് കരുതിയുള്ള കഴിഞ്ഞ പത്ത് വർഷക്കാലത്തിന്റെ തനിയാവർത്തനമായ വിദ്വേഷ വൃത്തികേടുകൾ ആവർത്തിക്കുന്ന ഏത് മൂത്ത സംഘിയാണെങ്കിലും ഇതൊരു അനുഭവമാകണം.
മനുഷ്യാന്തസ്സിന് യാതൊരു വിലയും കല്പിക്കാത്ത സംഘപരിവാറിന്റെ ആസ്ഥാന താത്വികാചാര്യൻ ടി ജി മോഹൻദാസ് ഇനി അല്പം നിയമവും നീതിബോധവും സാമാന്യ മര്യാദയും പഠിക്കട്ടെ... പഠിച്ച് നന്നാകുമെന്ന് തെറ്റിദ്ധാരണയില്ല. പക്ഷേ ഇങ്ങനേയും നിയമ നീതി നിർവഹണത്തിന്റെ ഒരു യൂണിവേഴ്സ് ജനാധിപത്യ മതേതര കേരളത്തിൽ ഉണ്ടെന്ന് വാട്സാപ്പ് യൂനിവേഴ്സിറ്റി പ്രഫസർ അറിയട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.