ജ​ന​കീ​യാ​സൂ​ത്ര​ണം; മ​ന്ത്രി​മാർ ഗ്രാ​മ​സ​ഭ​ക​ളി​ൽ പ​െ​ങ്ക​ടു​ക്കും

തിരുവനന്തപുരം: ജനകീയാസൂത്രണത്തി​െൻറ രണ്ടാംഘട്ടത്തിന് തുടക്കമിടുന്ന ഗ്രാമ-വാർഡ് സഭായോഗങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരും പെങ്കടുക്കും. സ്വന്തം വാർഡുകളിലാവും ഇവർ പെങ്കടുക്കുക. 13-ാം പദ്ധതിയിലെ ആദ്യ ഗ്രാമസഭ/വാര്‍ഡ് സഭായോഗങ്ങള്‍ ഏപ്രില്‍ രണ്ടുമുതല്‍ ഒമ്പതുവരെ നടത്താനും മന്ത്രിസഭ യോഗം തീരുമാനിച്ചു. ഗ്രാമസഭകളെ സജീവമാക്കാനും അവയുടെ പ്രാധാന്യം ബോധ്യപ്പെടുത്താനുമാണ് ഭരണകർത്താക്കൾ പെങ്കടുക്കുന്നത്. സര്‍ക്കാറി​െൻറ ഹരിത കേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വികസനദൗത്യങ്ങളുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടെ തുടക്കംകുറിക്കും. ഇടത് സര്‍ക്കാര്‍ വന്നശേഷമുള്ള ആദ്യ പദ്ധതി രൂപവത്കരണ ഗ്രാമസഭ/വാര്‍ഡ് സഭകളാണിത്. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി മുന്‍ഗണനകളും സര്‍ക്കാറി​െൻറ വികസനദൗത്യങ്ങളും ജനങ്ങളുമായി ചര്‍ച്ചചെയ്യാന്‍ കഴിയുന്ന ഫലപ്രദമായ സന്ദര്‍ഭമായി ഇതിനെ മാറ്റാനാണ് ലക്ഷ്യം.  മന്ത്രിമാർക്ക് പുറമെ എം.എല്‍.എമാരും എം.പിമാരും ചീഫ് സെക്രട്ടറിയുള്‍പ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥപ്രമുഖരും അതാതിടത്തെ ഗ്രാമസഭകളിൽ പെങ്കടുക്കും. ഇതി‍​െൻറ ഭാഗമായി ഒരാഴ്ചക്കാലം നീളുന്ന പരസ്യപ്രചാരണത്തിന് പി.ആര്‍.ഡിയെയും ചുമതലപ്പെടുത്തി. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കേരള തീരദേശ പരിപാലന അതോറിറ്റി എന്നിവിടങ്ങളിലെ തസ്തികകള്‍ പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു.

Tags:    
News Summary - grama sabha kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.