പ്രതീകാത്മക ചിത്രം

14കാരിയെ പീഡിപ്പിച്ച ഗ്രേഡ് എസ്.ഐ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: 14കാരിയെ പീഡിപ്പിച്ച കേസിൽ ഗ്രേഡ് എസ്.ഐ അറസ്റ്റിൽ. ഇരിങ്ങാലക്കുട റൂറൽ എസ്.പി ഓഫിസിൽ ജോലിചെയ്യുന്ന ഗ്രേഡ് എസ്.ഐയായ മാള കൊമ്പത്തുപടി സ്വദേശി ചന്ദ്രശേഖരനെയാണ് (50) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റുചെയ്തത്.

കൊടുങ്ങല്ലൂരിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. മറ്റൊരു സംഭവവുമായി ബന്ധപ്പെട്ട് കൗൺസലിങ്ങിന് വിധേയയായപ്പോഴാണ് പെൺകുട്ടി എസ്.ഐ പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. തുടർന്ന് കൗൺസലർ ഇരിങ്ങാലക്കുട വനിത സെല്ലിൽ വിവരമറിയിക്കുകയായിരുന്നു.

വനിത എ.എസ്.ഐയുടെ നേതൃത്വത്തിൽ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്ത ശേഷം സംഭവം നടന്ന സ്ഥലത്തെ സ്റ്റേഷനായ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. കൊടുങ്ങല്ലൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി നേരത്തേ കൊടുങ്ങല്ലൂർ സ്‌റ്റേഷനിലും ജോലിചെയ്തിട്ടുണ്ട്.

Tags:    
News Summary - Grade SI arrested for molesting 14-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.