'റിസർവ്വേഷൻ ജിഹാദിന്​' മറുപടിയുമായി ജനറൽ പ്രാക്‌ടീഷനേഴ്‌സ്‌ അസോസിയേഷൻ; 'മാനവികതയുമായി ആതുര സേവകർ ജ്വലിച്ചുനിൽക്കും'

റിസർവ്വേഷൻ ജിഹാദെന്ന്​ ആരോപണത്തിന്​ മറുപടിയുമായി ഡോക്​ടർമാരുടെ സംഘടനയായ ​ജനറൽ പ്രാക്‌ടീഷനേഴ്‌സ്‌ അസോസിയേഷൻ. 'സനാതനഡോക്‌ടറെ' സൃഷ്‌ടിക്കലല്ല തങ്ങളുടെ ലക്ഷ്യമെന്നും ലിംഗ ജാതി മത ഭേദമന്യേ സേവനം നൽകുന്ന ആരോഗ്യ പ്രവർത്തകരെ മതപരമായി വേർതിരിക്കാൻ ശ്രമിച്ചാലും പ്രയോജനം ഉണ്ടാവി​െല്ലന്നും ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിൽ പങ്കുവച്ച കുറിപ്പിൽ അസോസിയേഷൻ പ്രതികരിച്ചു. അസോസിയേഷൻ ഭാരവാഹികളുടെ ഫോ​ട്ടോകൾക്കുതാഴെ സംഘപരിവാർ അനുകൂലികൾ നടത്തിയ വംശീയ അധിക്ഷേപങ്ങൾക്കുള്ള മറുപടിയായാണ്​ കുറിപ്പ്​ നൽകിയിരിക്കുന്നത്​. കുറിപ്പിന്‍റെ പൂർണരൂപം താഴെ.

ഒരു പ്രത്യേക മതവിഭാഗത്തിലെ ഡോക്ടർമാരുടെ എണ്ണം കൂടുന്നു, ഇനി മറ്റു മതസ്ഥർക്കു ചികിത്സ നേടാൻ ഡോക്ടർമർ ഉണ്ടാവില്ല എന്നൊക്കെ സ്ഥാപിച്ചെടുക്കാൻ ചില വർഗ്ഗീയ വാദികൾ ജനറൽ പ്രാക്‌ടീഷനേഴ്‌സ്‌ അസോസിയേഷനെ കരുവാക്കുന്നത് ശ്രദ്ധയിൽപ്പെടുകയുണ്ടായി. സ്ഥിരമായി നിങ്ങൾ തുപ്പുന്ന വിഷം തീണ്ടുന്നവർ അല്ല ഡോക്ടർമാർ. ലിംഗ ജാതി മത ഭേദമന്യേ സേവനം നൽകുന്ന ആരോഗ്യ പ്രവർത്തകരെ മതപരമായി വേർതിരിക്കാൻ ശ്രമിച്ചാലും പ്രയോജനം ഉണ്ടാവില്ല. മാനവികത,എത്തിക്സ്,സ്നേഹം,കരുണ അനുകമ്പ എന്നിവയ്ക്കു ഡോക്ടർമാരുടെ മനസിലുള്ള സ്ഥാനം ഉൾകൊള്ളാൻ നിങ്ങളുടെ സങ്കുചിത മനസ്സിന് ഒരുപക്ഷെ കഴിയണമെന്നില്ല. ഡോക്ടർമാരുടെ മതം ഉപയോഗിച്ച് സമൂഹത്തിൽ വിള്ളൽ ഉണ്ടാക്കാനും കരിവാരിതേക്കാനോ ശ്രമിച്ചാലും അത് വിലപ്പോവില്ല. എക്കാലത്തെയും പോലെ സ്നേഹവും കരുണയും മാനവികതയും മുൻനിർത്തി ആതുര സേവകർ ജ്വലിച്ചുനിൽക്കും.

ജനറൽ പ്രാക്‌ടീഷ്‌ണേഴ്‌സ്‌ അസോസിയേഷൻ എന്ന സംഘടനയിൽപെട്ട ഞങ്ങൾ മോഡേൺ മെഡിസിൻ പഠിച്ച ഡോക്ടർമാർ ജാതിയോ മതമോ വർണ്ണമോ ലിംഗമോ മറ്റെന്തെങ്കിലും നോക്കിയോ അല്ല ഞങ്ങളുടെ നേതാക്കളെയോ അംഗങ്ങളെയോ തിരഞ്ഞെടുത്തിരിക്കുന്നത്‌. ജിപി ഡോക്‌ടർമാർക്ക്‌ നല്ല രീതിയിൽ ജോലി ചെയ്യാനും അവരുടെ പ്രശ്‌നങ്ങൾ കണ്ടറിയാനും വേണ്ട സഹായങ്ങൾ ചെയ്യാനുമാണ്‌ ഞങ്ങൾ ഈ സംഘടന ഇന്ന്‌ വരെ ഉപയോഗിച്ചിട്ടുള്ളത്‌. ഇനിയും അത്‌ അങ്ങനെ തന്നെയായിരിക്കും.


അതിനിടയിലാണ്‌ ഞങ്ങളുടെ ലീഡർ പാനലിന്റെ ചിത്രം വെച്ച്‌ കൊണ്ട്‌ 'റിസർവേഷൻ ജിഹാദ്‌' എന്ന്‌ തുടങ്ങി അപകീർത്തികരമായ പ്രയോഗങ്ങളോടെ വർഗീയച്ചുവയുള്ള ചില പോസ്‌റ്റുകൾ ശ്രദ്ധയിൽ പെട്ടിരിക്കുന്നത്‌. 'സനാതനഡോക്‌ടറെ' സൃഷ്‌ടിക്കലല്ല മറിച്ച്‌ ഇവിടെയുള്ള ജനറൽ പ്രാക്‌ടീഷ്‌ണേഴ്‌സിന്റെ അവകാശങ്ങൾ സംരക്ഷിക്കലാണ്‌ ഞങ്ങളുടെ ലക്ഷ്യം എന്നാവർത്തിക്കുന്നു. ഞങ്ങൾ എന്നും വർഗീയതക്കും ഭിന്നിപ്പുകൾക്കുമെതിരെ ശക്‌തമായ പ്രഖ്യാപിതനയങ്ങൾ കൈക്കൊണ്ടിട്ടുള്ളവരാണ്‌. ഞങ്ങൾക്കെതിരെ വന്നിരിക്കുന്ന ഈ പ്രചരണത്തെയും അങ്ങനെ തന്നെ എതിരിടുന്നതാണ്‌.


ഇതേ കാരണത്താൽ, ഞങ്ങളുടെ അസോസിയേഷനെയും ഞങ്ങൾ തിരഞ്ഞെടുത്ത നേതാക്കളെയും അപമാനിച്ചവർക്കെതിരെ ഞങ്ങൾ നിയമപരമായി തന്നെ പോകുമെന്ന്‌ ഇതിനാൽ അറിയിക്കുന്നു. ആരുടെയും ജൽപനങ്ങൾക്ക്‌ മുന്നിൽ മുട്ട്‌ വിറക്കുന്നവരല്ല ഞങ്ങളെന്നും ഓർമ്മിപ്പിക്കുന്നു.

Tags:    
News Summary - GPA- General Practitioners Association againest racist attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.