2000 കോടി കടമെടുത്ത് ഒരു മാസത്തെ പെൻഷന്‍ വിതരണം ചെയ്യാൻ സര്‍ക്കാര്‍

തിരുവനന്തപുരം: ധനഞെരുക്കം മറികടക്കാൻ സാമൂഹ്യ സുരക്ഷ പെൻഷൻ കമ്പനി വഴി പണം കടമെടുക്കാൻ സംസ്ഥാന സര്‍ക്കാര്‍. 2000 കോടി കടമെടുത്ത് ഒരു മാസത്തെ പെൻഷന് വിതരണം ചെയ്യാനും ബാക്കി തുക നിത്യ ചെലവുകൾക്ക് മാറ്റി വെക്കാനുമാണ് സര്‍ക്കാരിന്‍റെ തീരുമാനം.

ശമ്പള വിതരണവും വായ്പാ തിരിച്ചടവും അടക്കം പ്രതിസന്ധികൾ പലത് ഉള്ള സാഹചര്യത്തിലാണ് 2000 കോടി സഹകരണ മേഖലയിൽ നിന്ന് വായ്പയെടുക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിക്ക് വായ്പ നൽകാൻ രൂപീകരിച്ച സഹകരണ ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്നാണ് പണം കടമെടുക്കുന്നത്. എട്ടര ശതമാനം പലിശ നിരക്കിൽ ഒരു വര്‍ഷത്തേക്കാണ് വായ്പ എടുക്കുന്നത്. ഡിസംബര്‍ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച ഉത്തരവും ഉടനിറങ്ങും.

സംസ്ഥാനം ധന പ്രതിസന്ധിയിലാണെന്ന് സാമ്പത്തിക വിദഗ്ധർ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ധനമന്ത്രി അടക്കം ഇടത് ബുദ്ധിജീവികൾ അത് നിഷേധിച്ചിരുന്നു. എന്നാൽ, കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നാണ് കടമെടുപ്പ് നൽകുന്ന സൂചന.

കടമെടുപ്പ് പരിധിക്ക് കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നിത്യ ചെലവിന് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയാണ് സംസ്ഥാന ധനവകുപ്പിന് ഉള്ളത്. ക്ഷേമ പെൻഷൻ രണ്ട് മാസത്തെ കുടിശികയായി. 

News Summary - Govt to borrow 2000 crores to distribute one month's pension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.