കടമെടുപ്പ് അര ശതമാനം കൂട്ടി; കെ.എസ്.ഇ.ബിയുടെ നഷ്ടം ഏറ്റെടുത്ത് സർക്കാർ

പാ​ല​ക്കാ​ട്: ക​ട​മെ​ടു​പ്പ് പ​രി​ധി അ​ര ശ​ത​മാ​നം കൂ​ട്ടാ​മെ​ന്ന കേ​ന്ദ്ര​ത്തി​ന്റെ ഉ​റ​പ്പി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കെ.​എ​സ്.​ഇ.​ബി​യു​ടെ ന​ഷ്ടം ഏ​റ്റെ​ടു​ത്തു. ഊ​ർ​ജ​മേ​ഖ​ല​യി​ൽ കാ​ര്യ​ക്ഷ​മ​ത കൂ​ട്ടു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 2021-22 മു​ത​ൽ 2024-25 വ​രെ നാ​ലു വ​ർ​ഷ​ത്തേ​ക്കു​ള്ള പ്രോ​ത്സാ​ഹ​ന​മെ​ന്ന നി​ല​യി​ലാ​ണ് കേ​ന്ദ്രം സ​ർ​ക്കാ​റി​ന് മു​ന്നി​ൽ ഉ​പാ​ധി വെ​ച്ച​ത്. ഇ​ത് അം​ഗീ​ക​രി​ച്ച​തോ​ടെ മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ന്റെ അ​ര ശ​ത​മാ​നം അ​ധി​ക​മാ​യി ക​ട​മെ​ടു​ക്കാ​ൻ കേ​ന്ദ്രം അ​നു​വാ​ദം ന​ൽ​കി. ഈ ​വ​ർ​ഷം 4263 കോ​ടി രൂ​പ ക​ട​മെ​ടു​ക്കാ​നാ​ണ് ഇ​തോ​ടെ സാ​ഹ​ച​ര്യ​മൊ​രു​ങ്ങി​യ​ത്. അ​തേ​സ​മ​യം ക​ഴി​ഞ്ഞ വ​ർ​ഷം (2021-22) ഇ​തേ ല​ക്ഷ്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ 4060 കോ​ടി കൈ​പ്പ​റ്റി​യ​താ​യി കേ​ന്ദ്ര ധ​ന​കാ​ര്യ​വ​കു​പ്പി​ന്റെ രേ​ഖ​ക​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു​ണ്ട്.

2021-22 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ന​ഷ്ട​ത്തി​ന്റെ 60 ശ​ത​മാ​നം, 2022-23ന്റെ 75 ​ശ​ത​മാ​നം, 2023-24ന്റെ 90 ​ശ​ത​മാ​നം 2024-25ന്റെ 100 ​ശ​ത​മാ​നം ഏ​റ്റെ​ടു​ക്കാ​മെ​ന്നാ​ണ് സ​ർ​ക്കാ​റി​ന്റെ ഉ​റ​പ്പ്.

2021-22 സാ​മ്പ​ത്തി​ക വ​ർ​ഷം കെ.​എ​സ്.​ഇ.​ബി ലാ​ഭ​ത്തി​ലാ​യ​തി​നാ​ൽ ആ ​തു​ക സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് ലാ​ഭ​മാ​യി. 2022-23ലെ ​കെ.​എ​സ്.​ഇ.​ബി​യു​ടെ ന​ഷ്ടം 1032.62 കോ​ടി​യാ​ണ്. ന​ഷ്ട​ത്തി​ന്റെ 75 ശ​ത​മാ​ന​മാ​യ 767.51 കോ​ടി ഈ ​വ​ർ​ഷം സം​സ്ഥാ​നം ഏ​റ്റെ​ടു​ക്ക​ണം.

ന​ഷ്ടം നി​ക​ത്തി​യി​ല്ലെ​ങ്കി​ൽ കേ​ന്ദ്രം സം​സ്ഥാ​ന​ത്തി​ന് ന​ൽ​കു​ന്ന വി​ഹി​ത​ത്തി​ൽ​നി​ന്ന് അ​ധി​ക ക​ട​മെ​ടു​പ്പ് തു​ക പി​ടി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും കേ​ന്ദ്രം ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ 12 സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഊ​ർ​ജ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്രം 27,238 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ത്തി​ലും പി​ടി​മു​റു​ക്കി സ​ർ​ക്കാ​ർ

പാലക്കാട്: കടമെടുപ്പിന്റെ പേരിൽ കെ.എസ്.ഇ.ബി ജീവനക്കാരുടെ ആനുകൂല്യത്തിലും സർക്കാർ പിടിമുറുക്കുന്നു. കെ.എസ്.ഇ.ബി നഷ്ടം ഏറ്റെടുക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിന്റെ മുൻ അനുമതിയോടെ മാത്രമേ ജീവനക്കാരുടെ സർവിസ് ആനുകൂല്യങ്ങളിൽ മാറ്റം വരുത്താൻ പാടുള്ളൂവെന്ന് ധനകാര്യ വകുപ്പ്. ഏത് ആനുകൂല്യവും പുതുതായി നൽകുന്നതിന് മുമ്പ് സർക്കാറിന്റെയും ധനവകുപ്പിന്റെയും മുൻകൂർ അനുമതി വാങ്ങണമെന്ന് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബിന്ദ്ര കുമാർ അഗർവാൾ ഉത്തരവിട്ടു. ഇനി ശമ്പള പരിഷ്‍കരണം നടക്കണമെങ്കിൽ സർക്കാറിന്റെ അംഗീകാരം വേണം.

2021ലാണ് അവസാന ശമ്പള പരിഷ്‍കരണം നടന്നത്. ഇനി 2026ലാണ് നടക്കേണ്ടത്. കഴിഞ്ഞ രണ്ടുതവണയും ശമ്പളം കൂട്ടിയതിന് സർക്കാർ അംഗീകാരം നൽകിയിട്ടില്ല. സർക്കാർ അനുമതിയില്ലാതെ പരിഷ്‍കരിച്ച ശമ്പളവും പെൻഷനും തിരിച്ചുപിടിക്കണമെന്ന് ഊർജവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് യോഗത്തിൽ നിർദേശിച്ചിരുന്നു. 2022 ജനുവരി ഒന്നു മുതൽ ഡി.എ പരിഷ്‍കരിക്കേണ്ടതില്ലെന്നും ഡയറക്ടർ ബോർഡ് തീരുമാനിച്ചിരുന്നു. രണ്ട് ശമ്പളപരിഷ്‍കരണവും ഇടതുസർക്കാറിന്റെ കാലത്ത് നടന്നതിനാൽ ഈ സർക്കാർ അംഗീകാരം നൽകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.

Tags:    
News Summary - Govt has assumed the loss of KSEB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.