നടിയെ ആക്രമിച്ച കേസ്; റിപ്പോര്‍ട്ടിങ് രീതിയെ വിമര്‍ശിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ് രീതിയില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന്‍െറ വിമര്‍ശനം. സെന്‍സേഷനല്‍ കേസുകളിലെ റിപ്പോര്‍ട്ടിങ് രീതി കേസന്വേഷണത്തെ ബാധിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

മീഡിയവണ്‍ ചാനല്‍ നടത്തുന്ന ‘ശുഭയാത്ര’ റോഡ്സുരക്ഷ കാമ്പയിന്‍െറ ലോഗോ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.  സര്‍ക്കാറിന്‍െറ അടുത്ത ഒരുവര്‍ഷത്തെ ഭരണം സംബന്ധിച്ച ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുപകരം ദൃശ്യമാധ്യമങ്ങള്‍ക്ക് അന്നത്തെ സെന്‍സേഷനല്‍ കേസാണ് പ്രധാന വാര്‍ത്തയായത്. നയപ്രഖ്യാപനം കഴിഞ്ഞ് താന്‍ രാജ്ഭവനിലത്തെി മലയാളം ചാനലുകള്‍ മുഴുവന്‍ പരിശോധിച്ചപ്പോഴും അതിലൊന്നും നയപ്രഖ്യാപനം പ്രധാനവാര്‍ത്തയല്ലായിരുന്നു. പലചാനലുകള്‍ മാറ്റി ഏറെ നേരം കാത്തിരുന്നശേഷമാണ് ഇതിന്‍െറ വാര്‍ത്ത കാണാനായത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്തുചെയ്യാന്‍ പോകുന്നുവെന്ന് ഗവര്‍ണര്‍ വഴി വിശദീകരിക്കുന്നതാണ് നയപ്രഖ്യാപനം. 

വാര്‍ത്തകളുടെ റിപ്പോര്‍ട്ടിങ് കേസന്വേഷണത്തെ ബാധിക്കരുതെന്ന് നീതിന്യായമേഖലയില്‍ നിന്നുള്ള വ്യക്തി എന്ന നിലയില്‍ ഓര്‍മപ്പെടുത്തുകയാണ്. കേസുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും വെളിപ്പെടുത്താന്‍ കഴിയില്ല. അത്തരം സാഹചര്യമുണ്ടാകുന്നത് പ്രതിഭാഗത്തിന് ഗുണകരമായി മാറും. നിയമവൃത്തി ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ്. 

കര്‍ഷകരുടെ പ്രശ്നങ്ങള്‍, സ്ത്രീശാക്തീകരണം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍, തൊഴില്‍പ്രശ്നങ്ങള്‍ തുടങ്ങിയവ മാധ്യമങ്ങള്‍ ഏറ്റെടുക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Tags:    
News Summary - governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.