തിരുവനന്തപുരം: ബി.ജെ.പി കോർപറേഷൻ ഭരണത്തിലെത്തിയതിന് പിന്നാലെ കൗൺസിലർമാരെ ലോക് ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ. ശനിയാഴ്ച വൈകിട്ട് കൂടിക്കാഴ്ചയും ചായ സൽക്കാരവും നടത്താനാണ് ലോക്ഭവൻ തീരുമാനം.
പുതിയ ഭരണ സമിതി അധികാരമേറ്റതിനെത്തുടർന്ന് മേയർ വി.വി. രാജേഷും ഡപ്യൂട്ടി മേയർ ആശാനാഥും ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ചിരുന്നു.
ചായ സൽക്കാരത്തിലേക്ക് കോർപറേഷനിലെ എല്ലാ കൗൺസിലർമാർക്കും ക്ഷണമുണ്ട്. മുഖ്യമന്ത്രിമാർ, മന്ത്രിമാർ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവരെ വിവിധ അവസരങ്ങളിൽ ലോക്ഭവനിലേക്ക് ചായസൽക്കാരത്തിന് ഗവർണർ ക്ഷണിക്കുന്ന പതിവുണ്ടെങ്കിലും കോർപറേഷനുകളിലെ കൗൺസിലർമാരെ ക്ഷണിക്കുന്നത് ആദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.