പൗരത്വ ഭേദഗതി നിയമം: കേരളത്തിന്​ മാറി നിൽക്കാനാവില്ല -ഗവർണർ


ആലുവ: പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതിൽനിന്ന്​ കേരളത്തിന്​ മാറി നിൽക്കാനാവില്ലെന്ന്​ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്​ഥാനത്തി​​െൻറയും കേന്ദ്രത്തി​​െൻറയും അധികാരപരിധി ഭരണഘടനയില്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്​. ഉത്തരവാദിത്തത്തില്‍നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാനാകില്ല. പൗരത്വ നിയമഭേദഗതി നടപ്പാക്കാനില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട്‌ പ്രതികരിക്കാനില്ലെന്നും​ ഗവര്‍ണര്‍ മാധ്യമങ്ങളോട്​ പറഞ്ഞു​.

ഭരണഘടനക്കുള്ളില്‍നിന്ന്​ മാത്രമേ പ്രവര്‍ത്തിക്കാനാവൂ. ഇന്ത്യന്‍ ഭരണഘടനയിലും ​െതരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിലും വിശ്വാസമുണ്ട്. പൗരത്വനിയമത്തില്‍ ആശങ്കപ്പെടാനൊന്നുമില്ല. ആരുടെയും പൗരത്വം ഇതിലൂടെ നഷ്​ടപ്പെടില്ല. ഇപ്പോഴുള്ള പ്രതിഷേധങ്ങൾ രാഷ്​ട്രീയ പ്രേരിതമാണ്​. ബിൽ ഒരു സമുദായത്തെ ലക്ഷ്യം ​െവച്ചുള്ളതല്ല. ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ജനങ്ങൾക്ക് എന്ത് പ്രശ്നമുണ്ടായാലും സംരക്ഷകരായി കോടതി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പൗരത്വ ഭേദഗതി നിയമത്തിന് കേരളത്തില്‍ സ്​ഥാനമില്ലെന്നും അത്തരമൊരുനിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നും ഭരണഘടനാ വിരുദ്ധമായ നിയമത്തിലുള്ള വിയോജിപ്പ് കേന്ദ്രസര്‍ക്കാറിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച്​ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍.

പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾ രാഷ്​ട്രീയ പ്രേരിതം -ഗവർണർ
ആലുവ: പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾ രാഷ്​ട്രീയ പ്രേരിതമെന്ന് ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ. ബിൽ ഒരു സമുദായത്തെ ലക്ഷ്യം ​െവച്ചുള്ളതല്ലെന്നും അദ്ദേഹം ആലുവയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. കേരളം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് അഭിപ്രായം പറയേണ്ടത് രാഷ്​ട്രീയക്കാരാണ്​. ജനങ്ങൾക്ക് രാഷ്​ട്രീയ തിരുമാനങ്ങളിലൂടെ എന്ത് പ്രശ്നമുണ്ടായാലും സംരക്ഷകരായി കോടതി ഉണ്ട്​. ബിൽ സംബന്ധിച്ച് ആശങ്ക വേ​ണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Governor Arif Khan on CAB - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.