ആവശ്യമായ ഉപകരണങ്ങൾ നൽകാതെ ഡോക്​ടർമാരെ സർക്കാർ ശിക്ഷിക്കുന്നു -ശശി തരൂർ

തിരുവനന്തപുരം: പല മെഡിക്കൽ പ്രഫഷണലുകളും ജോലി ചെയ്യുന്നത് അതീവ സമ്മർദ്ദത്തി​െൻറ നടുവിലാണെന്നും അവർ കുറച്ചുകൂടി ആദരവ് അർഹിക്കുന്നുണ്ടെന്നും ശശി തരൂർ എം.പി. തിരുവനന്തപുരത്ത് അവഗണന ആരോപിച്ച് കൊണ്ട് ഒരു ഡോക്ടറെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഡോക്ടർമാർ സമരത്തിലാണ്. അനിതര സാധാരണമായ സമ്മർദ്ദത്തിൽ ജോലിയെടുക്കുന്ന ഡോക്ടർമാർക്ക് അതിനനുസരിച്ച അന്തരീക്ഷവും ഉപകരണങ്ങളും നൽകാത്ത സർക്കാർ സത്യത്തിൽ അവരെ ശിക്ഷിക്കുകയാണ് ചെയ്യുന്നത്.

കുറച്ച്​ ദിവസങ്ങൾക്ക് മുമ്പാണ് കൊല്ലത്ത്​ ചികിത്സക്കിടെ പെൺകുട്ടി മരിച്ചുപോയ സംഭവത്തിൽ അശ്രദ്ധ എന്ന ആരോപണം ശക്തമായപ്പോൾ ഡോക്​ടർ ആത്മഹത്യ ചെയ്തത്. അദ്ദേഹം സമൂഹ മാധ്യമങ്ങ​ളിൽ വളരെയധികം ആക്രമിക്കപ്പെട്ടിരുന്നു. ആ ഡോക്ടറുടെ ആത്മഹത്യ നമുക്ക് തരുന്ന പാഠം, ഈ ഡോക്ടർമാർ നമ്മുടെ സഹതാപവും ആദരവും അർഹിക്കുന്നു എന്നതാണ്​.

ഇത്തരം ബുദ്ധിമുട്ടുള്ള അവസ്ഥയിൽ ജോലി എടുക്കു​േമ്പാൾ വരുന്ന പോരായ്മകൾ യാതൊരു ദയയുമില്ലാതെ ആക്രമിക്കപ്പെടും. അതേസമയം അവരുടെ നേട്ടങ്ങളും അത്യധ്വാനവും കണ്ടില്ലെന്ന്​ നടിക്കുകയും ചെയ്യുന്നത് ശരിയാണെന്ന്​ തോന്നുന്നില്ല -ശശി തരൂർ പറഞ്ഞു.

Tags:    
News Summary - Government punishes doctors for not providing necessary equipment - Shashi Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.