തിരുവനന്തപുരം: പകുതി ജീവനക്കാരെെവച്ച് ഒാഫിസ് പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ തത്ത്വത്തിൽ തീരുമാനിച്ചു. കോവിഡ് കണക്കുകള്‍ ജാഗ്രത കൂടുതല്‍ വര്‍ധിപ്പിക്കേണ്ട ആവശ്യകതയാണ് സൂചിപ്പിക്കുന്നതെന്നും പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് വൈറസ് ബാധ വരുമ്പോള്‍ ഒരു മേഖലയാകെ സ്തംഭിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സര്‍ക്കാര്‍ ഓഫിസുകള്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ളതാണ്. അവയുടെ പ്രവര്‍ത്തനം നിലച്ചുപോകരുത്. പകുതിയാളുകള്‍ മാത്രമേ ഒരുസമയം ഓഫിസില്‍ ഉണ്ടാകേണ്ടതുള്ളൂ. വീടുകളില്‍നിന്ന് ജോലി ചെയ്യുന്നത് ഈ ഘട്ടത്തില്‍ തുടരുന്നതാണ് നല്ലത്.
ഓഫിസ് മീറ്റിങ്ങുകള്‍ ഓണ്‍ലൈനിലാക്കണം. അയല്‍സംസ്ഥാനത്ത് സെക്രേട്ടറിയറ്റില്തന്നെ കോവിഡ് ബാധിച്ച് മരണമുണ്ടായി. അതുകൊണ്ട് നിയന്ത്രണം നാം തുടര്‍ന്നേ തീരൂ. ഓഫിസ് പ്രവര്‍ത്തനങ്ങളുടെ ക്രമീകരണം ചീഫ് സെക്രട്ടറി നിരീക്ഷിച്ച് ഉറപ്പുവരുത്തും. വേണ്ട ക്രമീകരണങ്ങൾ വകുപ്പ് മേധാവികൾ കൈക്കൊള്ളും.
കോവിഡ് ഡ്യൂട്ടിക്ക് ആളുകളെ നിയോഗിക്കുമ്പോള്‍ അതത് ജില്ലകളില്‍നിന്ന് പൂള് ചെയ്ത് നിയോഗിക്കുന്നതാണ് നല്ലത്. കോവിഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ കുടുംബത്തോടൊപ്പം ആ ഘട്ടത്തില്‍ താമസിക്കരുത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടെങ്കില്‍ പരിശോധിച്ച് തിരുത്തും.
സംസ്ഥാനത്ത് ഇതുവരെ 2,79,657 ആളുകളാണ് മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നുമായി എത്തിയത്. ഇതില്‍ 1172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 669 പേര് വിദേശരാജ്യങ്ങളില്‍നിന്നും 503 പേര് മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്.മറ്റ് സംസ്ഥാനങ്ങളില്‍നിന്നെത്തിയ രോഗബാധിതരില്‍ 327 പേര് റോഡുവഴിയും 128 പേര് ട്രെയിനിലുമാണ് വന്നത്. മഹാരാഷ്ട്രയില്‍നിന്ന് വന്നവർക്കാണ് രോഗബാധ ഏറ്റവും കൂടുതല്‍ - 313. ആ സാഹചര്യത്തിലാണ് കൂടുതൽ ക്രമീകരണങ്ങൾ വേണ്ടിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.