എം.വി. ഗോവിന്ദൻ

പി.എം ശ്രീ കരാർ ഒപ്പിട്ടതിൽ സർക്കാറിന്​ തെറ്റുപറ്റി -എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: പി.എം ശ്രീ കരാർ ഒപ്പിട്ടതില്‍ സര്‍ക്കാറിന് തെറ്റുപറ്റിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെറ്റുപറ്റിയതിനാലാണ് പാര്‍ട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തിയത്​. മറ്റ് പല വിഷയങ്ങള്‍ക്കൊപ്പം പി.എം ശ്രീ വിവാദവും തോല്‍വിക്ക് കാരണമായിരിക്കാമെന്നും ഗോവിന്ദൻ പറഞ്ഞു.

കൃത്യമായ ധാരണയോടെ വേണമായിരുന്നു ഒപ്പിടേണ്ടിയിരുന്നത്. അങ്ങനെയല്ല ഉണ്ടായത്. ഇടതുമുന്നണിയും മന്ത്രിസഭയും വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്നതിനുമുമ്പ്​ കരാറില്‍ ഒപ്പിടുകയായിരുന്നു. അതുകൊണ്ടാണ് പുനപരിശോധിക്കാന്‍ വീണ്ടും സമിതി രൂപവൽകരിച്ചത്​. മറ്റ് പല വിഷയങ്ങള്‍ക്കൊപ്പം പി.എം ശ്രീ വിവാദവും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്‍റെ തോല്‍വിക്ക് കാരണമായിരിക്കാം.

പി.എം ശ്രീയില്‍ പാര്‍ട്ടിക്ക് നിലപാടുണ്ട്. പാര്‍ട്ടിയുടെ നിലപാട് മുഴുവന്‍ സര്‍ക്കാറിന്റെ കാലത്ത് നടപ്പാക്കാന്‍ കഴിയില്ല. സര്‍ക്കാറിന് തെറ്റുപറ്റിയതുകൊണ്ടാണ് പാര്‍ട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ അമിത ആത്മവിശ്വാസം വിനയായി. അത്​ വീഴ്ചയായാണ് കാണുന്നത്. ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തി മുന്നോട്ടുപോകും. തുടര്‍ഭരണത്തില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - government made mistake in signing the PM Shri agreement -MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.