തിരുവനന്തപുരം: മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയല്ല, മറിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ് ആഭ്യന്തര സെക്രട്ടറി ഇറക്കിയ സർക്കുലറെന്ന് സർക്കാർ. പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർേദശമാണിതെന്നും നിയന്ത്രണമല്ലെന്നും വിശദീകരണം.
കഴിഞ്ഞമാസം 15ന് പുറത്തിറക്കിയ സർക്കുലറാണിത്. അതിൽ ഇതുവരെ ഒരിടത്തും ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലല്ലോയെന്നും വ്യക്തമാക്കുന്നു. മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയെന്ന നിലയിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. അത് ശരിയല്ല. സർക്കുലറിൽ അപാകതയുണ്ടോയെന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ആഭ്യന്തരസെക്രട്ടറി സുബ്രതോ ബിശ്വാസിനോട് നിർേദശിച്ചിട്ടുണ്ട്. അപാകത കണ്ടെത്തിയാൽ സർക്കുലറിൽ മാറ്റമോ പുനഃപരിശോധനയോ ഉണ്ടാകും.
ദൃശ്യമാധ്യമങ്ങൾക്കുൾപ്പെടെ കൂടുതൽ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഫോൺകെണി വിവാദം സംബന്ധിച്ച പി.എ. ആൻറണി കമീഷൻ റിപ്പോർട്ടിെൻറ കൂടി അടിസ്ഥാനത്തിലാണ് ഇൗ സർക്കുലർ. ഇതിൽ പറയുന്ന പല കാര്യങ്ങളും നേരേത്ത നിലവിലുള്ളതാണെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. ശബരിമല, പ്രളയം ഉൾപ്പെടെ സംഭവങ്ങളിൽ സർക്കാറിന് മാധ്യമങ്ങളുടെ നല്ല പിന്തുണ ലഭിക്കുന്ന സാഹചര്യത്തിൽ മാധ്യമനിയന്ത്രണം ഏർപ്പെടുത്തുന്ന നടപടിയുണ്ടാകുമോയെന്നും അവർ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.