പ്രവാസികള്‍ക്ക് മെഡിസെപ്​ പോലുള്ള പദ്ധതി പരിഗണനയിലില്ലെന്ന് സർക്കാർ

തിരുവനന്തപുരം: പ്രവാസികള്‍ക്ക് മെഡിസെപ്​ പോലുള്ള പദ്ധതി പരിഗണനയിലില്ലെന്ന്​ മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ അറിയിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സബ്​മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കലക്ടര്‍ ചെയര്‍മാനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറുമായി ജില്ലകളിൽ പ്രവാസി പരാതി പരിഹാര കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്​. ഈ യോഗങ്ങളില്‍ ജില്ല പൊലീസ് മേധാവി കൂടി പങ്കെടുക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്​. പ്രവാസി ക്ഷേമനിധി അംഗത്വ നിബന്ധനയിൽ ഇളവ് നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്നും മന്ത്രി പറഞ്ഞു.

റേഷൻ മുൻഗണന ഒഴിവിനനുസരിച്ച്​

തിരുവനന്തപുരം: ഒഴിവുണ്ടാകുന്നതിനനുസൃതമായി പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരെ റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ജി.ആര്‍. അനില്‍ നിയമസഭയില്‍ അറിയിച്ചു. കുറുക്കോളി മൊയ്തീന്റെ സബ്​മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ജനസംഖ്യാടിസ്ഥാനത്തില്‍ മുന്‍ഗണന കാര്‍ഡുകൾ വർധിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ലെന്ന് നജീബ് കാന്തപുരത്തിന് മന്ത്രി മറുപടി നല്‍കി. ദാരിദ്ര്യരേഖക്ക്​ താഴെയുള്ളവരുടെ കാര്‍ഡ് 5,99,800 കുടുംബങ്ങള്‍ക്ക് മാത്രമാണ് നല്‍കാനാകുന്നത്​.

Tags:    
News Summary - government is not considering a scheme like MEDISEP for pravasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.