കൊച്ചിയിൽ നടക്കുന്ന ജെനറേറ്റിവ് എ.ഐ കോണ്‍ക്ലേവില്‍ എ.ഐ പ്രോത്സാഹനത്തിനായുള്ള സര്‍ക്കാര്‍ ഉദ്യമങ്ങളെക്കുറിച്ച സെഷനില്‍ മന്ത്രി പി. രാജീവ് സംസാരിക്കുന്നു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഇലക്ട്രോണിക്സ് -ഐ.ടി സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ എന്നിവര്‍ സമീപം.
കൊച്ചി: സംസ്ഥാനത്തിന്റെ വ്യവസായ നയത്തില്‍ നിര്‍മിത ബുദ്ധി മുന്‍ഗണന വിഷയമാക്കി സംസ്ഥാന സര്‍ക്കാര്‍ സമഗ്ര എ.ഐ നയം പ്രഖ്യാപിച്ചു. എ.ഐ കോണ്‍ക്ലേവിന്റെ സമാപനസമ്മേളനത്തില്‍ മന്ത്രി പി. രാജീവാണ് നയപ്രഖ്യാപനം നടത്തിയത്.
സംസ്ഥാനത്തിന്റെ വ്യവസായ നയത്തില്‍ എ.ഐ മുന്‍ഗണന വിഷയമാകും.
എ.ഐ ആവാസവ്യവസ്ഥ മുന്നില്‍ക്കണ്ട് അടിസ്ഥാന സൗകര്യം വികസിപ്പിക്കും, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ എ.ഐ ക്ലസ്റ്റര്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കും, ഗ്രാഫിക്സ് പ്രോസസിങ് സെന്ററുകള്‍, ഗ്ലോബല്‍ കേപബിലിറ്റി സെന്ററുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും, പ്ലഗ് ആന്‍ഡ് പ്ലേ സംവിധാനമുള്ള ഇന്‍കുബേഷന്‍ സംവിധാനവും നിക്ഷേപകരുടെ സഹായത്തോടെ സ്ഥാപിക്കും, എ.ഐ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ നയം, 10 കോടി രൂപ കുറഞ്ഞ മൂലധനമുള്ള എ.ഐ സംരംഭങ്ങള്‍ക്ക് കെ.എസ്.ഐ.ഡി.സി പങ്കാളിത്ത മൂലധന നിക്ഷേപമെന്ന നിലയില്‍ അഞ്ചുകോടി രൂപ നല്‍കും, ഇതിനുപുറമെ വ്യവസായ നയത്തിന്റെ ഭാഗമായി ഒരു കോടി രൂപ സ്കെയിലപ് ഗ്രാന്റും ലഭ്യമാക്കും, നിലവിെല എം.എസ്.എം.ഇകള്‍ എ.ഐ സാങ്കേതികവിദ്യ ഏര്‍പ്പെടുത്തുകയാണെങ്കിലും മേല്പറഞ്ഞ സാമ്പത്തിക സഹായം ലഭിക്കുന്നതാണ്, എ.ഐ അധിഷ്ഠിതമായ ടെക്നോളജി സംഘങ്ങള്‍ രൂപവത്കരിക്കും, ഐ.ബി.എമ്മുമായുള്ള സഹകരണം വ്യാപിപ്പിക്കും തുടങ്ങിയവയാണ് എ.ഐ നയ പ്രഖ്യാപനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.