ഗൗരി നേഘയുടെ മരണം: പ്രിന്‍സിപ്പാളിനെതിരായ നടപടിയിൽ മാനേജ്മെൻറ് നിയമോപദേശം തേടും

കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂൾ വിദ്യാര്‍ഥിനി ഗൗരിനേഘ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂള്‍ പ്രിൻസിപ്പാളിനെതിരെ നടപടി സ്വീകരിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിൻറെ നിർദേശത്തിൽ നിയമോപദേശം തേടാൻ സ്കൂൾ മാനേജ്മ​​​െൻറ് തീരുമാനിച്ചു. അധ്യാപികമാരെ ആഘോഷപൂർവം തിരിച്ചെടുത്തത് വിവാദമായതിന് പിന്നാലെ പ്രിൻസിപ്പൽ അവധിയിൽ പ്രവേശിച്ചിരുന്നു. മാനേജ്മ​​​െൻറ് നിര്‍ദേശപ്രകാരമാണ്​ പ്രിൻസിപ്പൽ അവധിയിൽ പ്രവേശിച്ചതെന്ന്​ റിപ്പോർട്ടുകളുണ്ട്. മാർച്ച് മാസത്തിൽ പരീക്ഷ നടക്കുന്നതിനാൽ പ്രിൻസിപ്പാളെ മാറ്റുന്നത് പഠനത്തെ ബാധിക്കുമെന്ന്​ ചിലർ യോഗത്തിൽ അഭിപ്രായപ്പെട്ടു. 

പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മാനേജ്‌മ​​​​െൻറിന് നിര്‍ദേശം നല്‍കിയിരുന്നു. പ്രായപരിധി കഴിഞ്ഞ പ്രിന്‍സിപ്പല്‍ ജോണ്‍ സ്ഥാനത്ത് തുടരുന്നത് ചട്ടവിരുദ്ധമാണെന്നും അധ്യാപികമാരെ തിരികെയെടുത്തതില്‍ പ്രിന്‍സിപ്പലി​​​​െൻറ വിശദീകരണം തൃപ്തികരമല്ലെന്നുമായിരുന്നു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ വിമർശനം. സി.എസ്.ഇ ചട്ടമനുസരിച്ച് പ്രിന്‍സിപ്പലി​​​​െൻറ പ്രായപരിധി 60 വയസ്സാണെന്നും ഇദ്ദേഹത്തിന് വയസ്സിളവ് നല്‍കേണ്ടതില്ലെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിരുന്നു.


 

Tags:    
News Summary - gouri neha death -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.