കട്ടിപ്പാറ(കോഴിക്കോട്): കരിഞ്ചോല മലയിലെ ഉരുള്‍പൊട്ടലില്‍ മരിച്ച ഒരാളുടെ കൂടി മൃതദേഹം കണ്ടെടുത്തു. നേരത്തേ മരിച്ച കരിഞ്ചോല ഹസെൻറ ഭാര്യ ആസ്യ (54)യുടെ മൃതദേഹമാണ് ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ലഭിച്ചത്. ഇവരുടെ വീട് നിലനിന്ന ഭാഗത്തുനിന്ന് 150 മീറ്ററോളം അകലെയായിരുന്നു മൃതദേഹം. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി.
കരിഞ്ചോല അബ്ദുറഹ്മാെൻറ ഭാര്യ നഫീസയുടെ മൃതദേഹമാണ് കിട്ടാനുള്ളത്. ഇതിനായുള്ള തിരച്ചില്‍ അഞ്ചാം ദിവസമായ തിങ്കളാഴ്ചയും തുടരും. കരിഞ്ചോല ഹസെൻറ വീട്ടില്‍ എട്ടുപേര്‍ക്കാണ് ജീവന് നഷ്ടമായത്.ഹസന്, ഭാര്യ ആസ്യ, മക്കളായ ജന്നത്ത്, നുസ്റത്ത്, നുസ്റത്തിെൻറ മക്കളായ റിസ്വ മറിയം, റിന്‍ഷ ഷെറിന്, ഹസെൻറ മകന് റാഫിയുടെ ഭാര്യ ഷംന, മകള്‍ നിയ ഫാത്തിമ എന്നിവരാണ് മരിച്ചത്.
അബ്ദുറഹ്മാന്, ഭാര്യ ആസ്യ, മകന് ജാഫര്‍, ജാഫറിെൻറ മകന് മുഹമ്മദ് ജാസിം, കരിഞ്ചോല സലീമിെൻറ മക്കളായ ദില്‍ന, മുഹമ്മദ് ഷഹബാസ് എന്നിവരാണ് ദുരന്തത്തില്‍ മരിച്ച മറ്റുള്ളവര്‍.ഡല്‍ഹിയില്‍ നിന്നുള്ള സ്വകാര്യസംഘം ജിയോ പെനട്രേറ്റിങ് റഡാര്‍ ഉപയോഗിച്ച് ഞായറാഴ്ച മണ്ണിനടിയിലുള്ള മൃതദേഹങ്ങള്‍ കെണ്ടത്താന്‍ തിരച്ചില്‍ നടത്തിയിരുന്നു.
തിങ്കളാഴ്ചയും റഡാര്‍ പരിശോധന തുടരും. ദുരന്തത്തിെൻറ നാലാംദിനമായ ഞായറാഴ്ച റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു. എം.കെ. രാഘവന് എം.പി, കാരാട്ട് റസാഖ് എം.എല്‍.എ, ജില്ല പഞ്ചായത്ത് അംഗം നജീബ് കാന്തപുരം എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. ഞായറാഴ്ച കണ്ടെത്തിയ ആസ്യയുടെ മൃതദേഹം വെട്ടിഒഴിഞ്ഞ തോട്ടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.