മാമോദിസ ചടങ്ങിനെത്തിയ ഗുണ്ടകളായ തമ്മനം ഫൈസലും ചോക്ലേറ്റ് ബിനുവും ഏറ്റുമുട്ടി

കൊച്ചി: തൈക്കൂടത്ത് ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി സംഘർഷം. തമ്മനം ഫൈസലും ചോക്ലേറ്റ് ബിനുവുമാണ് ഏറ്റുമുട്ടിയത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സുഹൃത്തിന്‍റെ കുട്ടിയുടെ മാമോദിസ ചടങ്ങിൽ പങ്കെടുക്കാൻ തൈക്കൂടത്തെ പള്ളിയിലെത്തിയതായിരുന്നു ഇരുവരും. ഇവിടെ വെച്ച് വാക്കുതർക്കം ഉണ്ടായതാണ് ഏറ്റുമുട്ടലിലെത്തിയത്.

സംഭവത്തിൽ മരട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുകൂട്ടരും പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല.

Tags:    
News Summary - Goonda clash in Kochi Thaikkudam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.