Posted On
date_range Updated On
date_range ഗുണ്ടാനേതാവ് പെരുമ്പാവൂർ അനസ് വീണ്ടും അറസ്റ്റിൽ
ആലുവ: ഗുണ്ടാനേതാവ് അൻസിർ എന്ന് വിളിക്കുന്ന പെരുമ്പാവൂർ അനസ് വീണ്ടും അറസ്റ്റിൽ. പറവൂർ കവലയിലെ ഒരു ലോഡ്ജിൽ ഒരാളെ തന്‍റെ സംഘാംഗങ്ങളെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാന്‍റിൽ കഴിയുന്നതിനിടയിലാണ് 2015 ലെ ഒരു കേസിൽ പുതിയ അറസ്റ്റ്.
നോർത്ത് പറവൂർ വള്ളുള്ളിയിൽ മുഹമ്മദ് ഹാരിഷ് ആത്മഹത്യ ചെയ്തത് അനസിന്‍റെ ഭീഷണിയെ തുടർന്നാണെന്ന് കണ്ടെത്തിയിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പുതിയ അറസ്റ്റ്.
മറ്റ് സംസ്ഥാനങ്ങളിലും നിരവധി കേസുകളിൽ പ്രതിയായ ഇയാൾ അടുത്തിടെ രാംവിലാസ് പാസ്വാന്‍റെ പാർട്ടിയുടെ യുവജന വിഭാഗം അഖിലേന്ത്യാജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.