കോഴിക്കോട് ചരക്ക്​ ട്രെയിൻ പാളം തെറ്റി

കോഴിക്കോട്: ചേമഞ്ചേരിയിൽ ചരക്ക് ട്രെയിന്‍ പാളം തെറ്റി. പുലര്‍ച്ചെ ഒരു മണിയോടെ മംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്ക് റെയില്‍വേയുടെ ഇലക്ട്രിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങളുമായി പോയ ചരക്ക് ട്രെയിനാണ് അപകടത്തിൽപെട്ടത്. എൻഞ്ചിനോടു ചേർന്ന ബോഗിയിലെ രണ്ട് ചക്രങ്ങളാണ് പാളം തെറ്റിയത്. ബോഗികളൊന്നും മറിഞ്ഞിട്ടില്ല. 

ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. തുടർന്ന് ഒരു മണിക്കൂറോളം ഒരു ട്രാക്കിലൂടെയുള്ള ഗതാഗതം തടസപ്പെടുകയും കണ്ണൂര്‍- കോഴിക്കോട് പാതയിലോടുന്ന ട്രെയിനുകള്‍ അഞ്ചു മണിക്കൂറോളം വൈകുകയും ചെയ്തു. 

പിന്നീട് ഒരു ട്രാക്കിലൂടെ മാത്രമായി ഗതാഗതം പുന:സ്ഥാപിക്കുകയും ഷൊര്‍ണൂരില്‍ നിന്ന് റെയില്‍വേയുടെ സാങ്കേതിക വിദഗ്ധരെത്തി പുലര്‍ച്ചെ അഞ്ചരയോടെ വാഗണ്‍ പാളത്തിലേക്ക് തിരകെ കയറ്റുകയും ചെയ്തു. ട്രാക്കിന് കാര്യമായ തകരാര്‍ സംഭവിച്ചെട്ടില്ലെന്നാണ് റെയില്‍വേ നൽകുന്ന വിവരം. 

 

Tags:    
News Summary - goods train derailed in calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.