പെരിന്തല്‍മണ്ണ: സ്വർണക്കടത്തുകാരുടെ കുടിപ്പകയുടെ പേരിൽ തുവ്വൂരിൽനിന്ന് തട്ടിക് കൊണ്ടുപോയ രണ്ട് യുവാക്കളെ വിട്ടയച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളായ കരുവാക്ക ുന്നില്‍ മുഹമ്മദ് ജംസീർ (25), പാലത്തിങ്ങല്‍ നിജാസ് (24) എന്നിവരെയാണ് വിട്ടയച്ചത്. കർണാട കയിലെ വീരാജ്പേട്ടയില്നിന്നാണ് ഇവർ മോചിതരായത്.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിയുടെ പ്രത്യേകസംഘം ഒരാഴ്ചയോളമായി മംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതറിഞ്ഞതോടെ സംഘം ഇവരെ ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവാക്കളെ ക്രൂരമായി മര്‍ദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി പെരിന്തല്‍മണ്ണ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ഇവരെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേയ് 29ന് രാത്രിയായിരുന്നു സംഭവം.
യുവാക്കളും കൂത്തുപറമ്പ് സ്വദേശി റംഷാദും സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിപ്പിച്ചാണ് എടവണ്ണ കേന്ദ്രീകരിച്ചുള്ള സംഘം തട്ടിക്കൊണ്ടുപോയത്. ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് വിവിധ വിമാനത്താവളങ്ങള്‍ വഴി അയച്ച കള്ളക്കടത്ത് സ്വര്‍ണം നല്‍കാതെ ചതിച്ചെന്ന് പറഞ്ഞായിരുന്നു തട്ടിക്കൊണ്ടുപോകൽ. സംഘത്തിെൻറ പിടിയിൽനിന്ന് രക്ഷപ്പെട്ട റംഷാദ് കരുവാരകുണ്ട് പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞതോടെ അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.