മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ എയർപോർട്ട് സുരക്ഷ ചുമതലയുള്ള സി.ഐ.എസ്.എഫ് അസി. കമാൻഡന്റ് ഒന്നാം പ്രതിയായ കേസിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഒരേസമയം വിജിലൻസ് റെയ്ഡ്. കേരളം, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഒമ്പതിടങ്ങളിലാണ് ശനിയാഴ്ച രാവിലെ കോഴിക്കോട് വിജിലൻസ് റെയ്ഞ്ച് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ റെയ്ഡ് നടന്നത്.
2023 ഒക്ടോബറിലായിരുന്നു കരിപ്പൂർ സ്വർണക്കടത്ത് കേസിൽ സി.ഐ.എസ്.എഫ് അസി. കമാൻഡന്റ് നവീൻ കുമാറിനെയും കൊണ്ടോട്ടി സ്വദേശി ഷറഫലിയെയും പ്രതികളാക്കി കരിപ്പൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട വിവിധ രേഖകളും ഡിജിറ്റൽ തെളിവുകളും റെയ്ഡിൽ വിജിലൻസ് പിടിച്ചെടുത്തു. കോഴിക്കോട് വിജിലൻസ് റെയ്ഞ്ച് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മലപ്പുറം, കോഴിക്കോട് ഡിവൈ.എസ്.പിമാർ ഉൾപ്പെടെയുള്ളവരുടെ സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.