വാ​ങ്ങ​ൽ നി​കു​തി: സ്വ​ർ​ണ വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്

കോഴിക്കോട്: സ്വർണവ്യാപാരികളുടെ മേൽ അടിച്ചേൽപിച്ച വാങ്ങൽ നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ മൂന്നു മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാൻ സ്വർണ വ്യാപാര സംഘടനകളുടെ സംയുക്ത വേദിയായ കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോഒാഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. 
ഏപ്രിൽ മൂന്നു മുതൽ സെക്രേട്ടറിയറ്റ് നടയിൽ സത്യഗ്രഹം ആരംഭിക്കും. ഏപ്രിൽ അഞ്ചിന് സംസ്ഥാന വ്യാപകമായി കടകളടച്ച് സെക്രേട്ടറിയറ്റ് നടയിൽ ധർണ നടത്തും. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്നു മുതൽ നികുതി കോമ്പൗണ്ട് ചെയ്യുന്നതിനുള്ള അപേക്ഷ വാണിജ്യ നികുതി വകുപ്പിന് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. പി.സി. നടേശൻ, ഡോ. ബി. ഗോവിന്ദൻ, എം.പി. അഹമ്മദ്, ഷാജു ചിറയത്ത് എന്നിവരാണ് ഏപ്രിൽ മൂന്നിന് സെക്രേട്ടറിയറ്റ് നടയിൽ സത്യഗ്രഹം അനുഷ്ഠിക്കുന്നത്. 

News Summary - gold shopers strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.