ട്രെയിനിലെ സ്വർണക്കവർച്ച: പാൻറ്സിലെ പ്രത്യേക അറ മോഷ്​ടാവ് എങ്ങനെ തിരിച്ചറിഞ്ഞെന്ന സംശയത്തിൽ പൊലീസ്​

തിരുവനന്തപുരം: ട്രെയിനിൽ യുവതികളെ മയക്കിക്കിടത്തിയശേഷം പതിനാറര പവൻ സ്വർണവും മൂന്ന് മൊബൈൽ ഫോണുകളും മോഷ്​ടിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. റെയിൽവേ പൊലീസ് എസ്.പി ഗോപകുമാറിെൻറ നേതൃത്വത്തിൽ ഡിവൈ.എസ്.പി, സി.ഐമാർ അടങ്ങുന്ന പത്തംഗ സംഘത്തെയാണ് നിയോഗിച്ചത്. തമിഴ്നാട് - കർണാടക കേന്ദ്രീകരിച്ചാണ്​ നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

ഗുജറാത്ത് സൂറത്ത് സ്വദേശി അഗ്സർ ബഗ്ഷയാണ് കവർച്ചക്ക് പിന്നിലെന്ന നിഗമനത്തിലാണ് റെയിൽവേ പൊലീസ്. ഇയാൾക്കെതിരെ ഗോവ, കോയമ്പത്തൂർ, മധുര, ചെന്നൈ സ്​റ്റേഷനുകളിലും സമാന കേസുകളുണ്ട്. ഇയാളുടെ വിരലടയാളമടക്കം ശേഖരിക്കാനുള്ള നീക്കമാണ് അന്വേഷണസംഘം നടത്തുന്നത്. ഇതിന് പുറമെ തിരുപ്പതി മുതൽ പാലക്കാട് വരെയുള്ള റെയിൽവേ സ്​റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പാലക്കാടുനിന്ന്​ ഒരുസംഘം തിങ്കളാഴ്ച കോയമ്പത്തൂരിലേക്ക് തിരിച്ചു.

ഞായറാഴ്ച പുലർച്ചയാണ് നിസാമുദ്ദീൻ-തിരുവനന്തപുരം സ്വർണജയന്തി എക്സ്പ്രസിൽ മാതാവും മകളും ഉൾപ്പെടെ മൂന്ന്​ സ്ത്രീകളെ മയക്കിക്കിടത്തി 16.5 പവൻ ആഭരണങ്ങളും മൂന്ന് മൊബൈൽ ഫോണും 1500 രൂപയും കവർന്നത്. ആഗ്രയിൽ സ്ഥിരതാമസമാക്കിയ തിരുവല്ല സ്വദേശി വിജയലക്ഷ്മി (45), മകൾ അഞ്ജലി (20) എന്നിവരിൽനിന്നാണ്​ സ്വർണം നഷ്​ടമായത്. കൂടാതെ 29,000 രൂപ വിലവരുന്ന രണ്ട് മൊബൈൽ ഫോണുകളും 1500 രൂപയും കള്ളൻ കൊണ്ടുപോയി.

ആലുവ സ്വദേശി കൗസല്യയുടെ (23) 15,000 രൂപ വിലവരുന്ന മൊബൈൽ ഫോണും മോഷ്​ടിച്ചു. മോഷണം ഭയന്ന്​ പാൻറ്സിൽ പ്രത്യേകം ത‍യ്പിച്ച അറക്കകത്താണ്​ വിജയലക്ഷ്മി സ്വർണം ​െവച്ചിരുന്നത്. ഈ അറ കത്തി കൊണ്ട്​ കീറിയാണ്​ സ്വർണാഭരണങ്ങൾ കവർന്നത്. ഉറങ്ങിയസമയത്ത് എന്തെങ്കിലും സ്പ്രേ മുഖത്തടിച്ച് മയക്കിയശേഷമാകാം കവർച്ച നടത്തിയതെന്ന നിഗമനത്തിലാണ് റെയിൽവേ പൊലീസ്.

പാൻറ്സിലെ പ്രത്യേക അറ മോഷ്​ടാവ് എങ്ങനെ തിരിച്ചറിഞ്ഞെന്ന സംശയവും റെയിൽവേ പൊലീസിനുണ്ട്. എസ് 1 കോച്ചിലാണ് വിജയലക്ഷ്മിയും മകളും സഞ്ചരിച്ചിരുന്നത്. കൗസല്യ എസ് 2വിലും.

തങ്ങളുടെ കോച്ചിൽ അസ്ഗർ ബഗ്ഷയെ പോലൊരാളെ കണ്ടിരുന്നതായാണ് വിജയലക്ഷ്മി മൊഴി നൽകിയിരിക്കുന്നത്. എന്നാൽ, മാസ്ക് ധരിച്ചതിനാൽ മുഖം വ്യക്തമല്ല. റിസർവേഷൻ ചാർട്ട് പരിശോധിച്ചതിൽനിന്ന്​ അസ്ഗർ ബഗ്ഷ ട്രെയിനിൽ ഉണ്ടായിരുന്നെന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ല. ഇങ്ങനെയൊരാൾ ട്രെയിനിൽ ഉണ്ടായിരുന്നില്ലെന്ന നിലപാടിലാണ് ടി.ടി.ഇയും. വിദഗ്ധരെത്തി രണ്ട് ബോഗിയിൽനിന്നും വിരലടയാളങ്ങൾ ശേഖരിച്ചിട്ടുണ്ട്.

Tags:    
News Summary - Gold robbery on train: Police on suspicion of how the thief identified the special compartment in the pants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.