കരുനാഗപ്പള്ളിയിൽ കാർ മരത്തിലിടിച്ച് സ്വർണ വ്യാപാരി മരിച്ചു

ഒാച്ചിറ: കരുനാഗപ്പള്ളിയിൽ കാർ മരത്തിലിടിച്ച് സ്വർണ വ്യാപാരി മരിച്ചു. ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ് അസോസിയേഷൻ വൈസ് പ്രസിഡന്‍റ് കരുനാഗപ്പള്ളി ചിറ്റുമൂല വാലേൽവീട്ടിൽ സത്താർ (58) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലായിരുന്നു അപകടം. പുതിയകാവ് വാലേൽ ജുവലേഴ്സ് ഉടമയാണ് സത്താർ.

പത്തനംതിട്ട ഗവിയിൽ വിനോദയാത്രക്ക് പോയി മടങ്ങും വഴിയാണ് കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. കുട്ടികളടക്കം നാലു പേരെ പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സത്താറിന്‍റെ കബറടക്കം ഇന്ന് വൈകീട്ട് മൂന്നിന് ചിറ്റുമൂല ജുംഅ മസ്ജിദ് ഖബർസ്താനിൽ.

 

Tags:    
News Summary - gold merchant dead in car accident in karunagappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.