തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന ആരോപണം നേരിടുന്ന മുൻ മന്ത്രി വി.എസ്. ശിവകുമാറിെൻറ ബിനാമിയെന്ന ് കരുതുന്ന എൻ.എസ്. ഹരികുമാറിന്‍റെ ബാങ്ക് ലോക്കറിൽ നിന്ന് 155 പവൻ സ്വർണം കണ്ടെത്തി. കാനറ ബാങ്കിന്‍റെ പുത്തൻചന്ത ശാഖയിലെ ലോക്കറിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. അതേസമയം, വി.എസ്. ശിവകുമാറിെൻറ ബാങ്ക് ലോക്കറിൽ നടത്തിയ പരിശോധനയിൽ കാര്യമായ ഒന്നും കണ്ടെത്താനായില്ലെന്ന് വിജിലൻസ് അറിയിച്ചു.
വി.എസ്. ശിവകുമാർ ഉൾപ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസിലെ നാലാം പ്രതിയാണ് എൻ.എസ്. ഹരികുമാർ.
വിജിലൻസ് നിർദേശപ്രകാരം ബാങ്ക് അധികൃതർ വി.എസ്. ശിവകുമാറിെൻറ ലോക്കൽ തുറന്നു പരിശോധിച്ചിരുന്നു. വഴുതക്കാട് എസ്.ബി.െഎ ശാഖയിലായിരുന്നു ശിവകുമാറിെൻറ ലോക്കർ. ലോക്കറിന്‍റെ താക്കോൽ നഷ്ടമായെന്ന് ശിവകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ബാങ്ക് പ്രത്യേക സംവിധാനം ഒരുക്കിയാണ് ലോക്കർ തുറന്നത്.
പൊലീസ് സാന്നിധ്യത്തിലേ ലോക്കർ തുറക്കാവൂ എന്ന് വിജിലൻസ് ബാങ്ക് അധികൃതരെ അറിയിച്ചിരുന്നു. നേരത്തെ ശിവകുമാറിെൻറ അടക്കം വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.